TRENDING:

Electric Two-wheelers | ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്ഡിഡി 2031 വരെ തുടരണം:സർക്കാരിനോട് നീതി ആയോ​ഗ്

Last Updated:

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ അസാധാരണമായ വളര്‍ച്ചയാണ് ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സംബന്ധിച്ച് (Electric Two-wheelers) പുതിയ റിപ്പോർട്ട് പുറത്തിറക്കി നീതി ആയോഗ് (Niti Aayog). ഇലക്‌ട്രിക് ബാറ്ററി ചെലവ് 8 ശതമാനം ആയി കുറക്കുകയും പവർ 20 ശതമാനം വർധിപ്പിക്കുകയും ചെയ്താൽ, 2031 സാമ്പത്തിക വർഷം ആകുമ്പോഴേക്കും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപന 220.15 ലക്ഷത്തിലെത്തുമെന്നും നീതി ആയോഗ് പറഞ്ഞു. 2031 സാമ്പത്തിക വർഷം വരെ സർക്കാർ സബ്‌സിഡികളും ഇൻസെന്റീവുകളും തുടരണം എന്നും നീതി ആയോ​ഗ് നിർദേശിച്ചു. ഒരു ഏജന്റ് ബേസ്ഡ് മോഡൽ (agent-based model) ആയിരിക്കണം സ്വീകരിക്കേണ്ടതെന്നും നീതി ആയോ​ഗ് ശുപാർശ ചെയ്തു.
advertisement

ഇലക്‌ട്രിക് മൊബിലിറ്റി മേഖലയിലെ നിർമാതാക്കളുമായി നീതി ആയോഗും ടിഫാക് ടീം അംഗങ്ങളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. അമേരിക്ക, ജർമ്മനി, ദക്ഷിണ കൊറിയ മുതലായ രാജ്യങ്ങൾ സ്വീകരിച്ച വിവിധ സമീപനങ്ങളെക്കുറിച്ചും സമിതി പഠനം നടത്തി.

ഇൻസെന്റീവുകൾ തുടരുകയും സാങ്കേതിക വശം മെച്ചപ്പെടുത്തുകയും ചെയ്താൽ 2031 ഓടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡിൽ 100 ശതമാനം വർധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ന് ശേഷം ഇൻസെന്റീവുകൾ പിൻവലിച്ചാൽ, ഇലക്ട്രിക് ഇരുചക്രവാഹന വിൽപനയുടെ ഡിമാൻഡ് 71.5 ശതമാനത്തിൽ എത്തുമെന്നും നീതി ആയോ​ഗിന്റെ റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക വശം മെച്ചപ്പെടുത്താതെയും ബാറ്ററി ചെലവ് കുറയ്ക്കാതെയും ആണ് മുൻപോട്ട് പോകുന്നതെങ്കിൽ, 2031-ഓടെ 21.86 ശതമാനം ആയിരിക്കും ഡിമാൻഡ് എന്നും നീതി ആയോ​ഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

advertisement

Also Read- Contessa | ജനപ്രിയ വാഹനമായ കോണ്ടസ തിരിച്ചുവരുന്നു; പുതിയ അവതാരം EV രൂപത്തിലെന്ന് റിപ്പോർട്ട്

ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിക്കുന്ന സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. പിന്നാലെ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര​ഗതാ​ഗത മന്ത്രാലയവും രം​ഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ നിർഭാ​ഗ്യകരമാണെന്നും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചിരുന്നു. ഇന്ത്യയില്‍ ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ 162 ശതമാനം വളര്‍ച്ച ഉണ്ടായതായും നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 13 വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 1,742 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആകെ 10,95,746 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചിരുന്നു. ലിഥിയം അയണ്‍ ബാറ്ററികളുടെ 85 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ അസാധാരണമായ വളര്‍ച്ചയാണ് ഉണ്ടായത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ പുറന്തള്ളല്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികളുമാണ് ഇലക്ട്രിക് വാഹന വില്‍പ്പനയിലെ കുതിപ്പിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Electric Two-wheelers | ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്ഡിഡി 2031 വരെ തുടരണം:സർക്കാരിനോട് നീതി ആയോ​ഗ്
Open in App
Home
Video
Impact Shorts
Web Stories