TRENDING:

Simple Energy | തമിഴ്‌നാട്ടിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റിനായി 2,500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി സിമ്പിൾ എനർജി

Last Updated:

ആദ്യ നിർമ്മാണ യൂണിറ്റ് 2 ലക്ഷം ചതുരശ്ര അടി വലിപ്പത്തിലാണ് നിർമ്മിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്‌നാട്ടിൽ (Tamil Nadu) ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റ് (EV Manufacturing Plant) സ്ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2,500 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സിമ്പിൾ എനർജി (Simple Energy) ബുധനാഴ്ച അറിയിച്ചു. 600 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന നിർദ്ദിഷ്ട സൗകര്യം കമ്പനിയുടെ രണ്ടാമത്തെ ഉൽപ്പാദന യൂണിറ്റായിരിക്കുമെന്നും 2023 ഓടെ പ്രവർത്തനക്ഷമമാകുമെന്നും ബെംഗളൂരു (Bengaluru) ആസ്ഥാനമായുള്ള കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സിമ്പിൾ എനർജി വൺ ഇലക്ട്രിക്ക് സ്കൂട്ടർ
സിമ്പിൾ എനർജി വൺ ഇലക്ട്രിക്ക് സ്കൂട്ടർ
advertisement

ധർമ്മപുരിയിൽ അത്യാധുനിക സൌകര്യങ്ങളോടെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന പ്ലാന്റ് നിർമ്മിക്കുന്നതിന് 2,500 കോടി രൂപ വരെ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.

“ഞങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സുസ്ഥിരമായ ഇവി ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനും തമിഴ്‌നാട് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി. കാർബൺ മലിനീകരണം വേഗത്തിൽ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ E2W വിപണിയെ നയിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സിമ്പിൾ എനർജി ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയെ പുനർനിർവചിക്കും" സിമ്പിൾ എനർജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു.

advertisement

പ്രതിവർഷം 10 ലക്ഷം യൂണിറ്റ് വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇവി നിർമ്മാതാവിന്റെ ആദ്യ നിർമ്മാണ യൂണിറ്റ് 2 ലക്ഷം ചതുരശ്ര അടി വലിപ്പത്തിലാണ് നിർമ്മിക്കുന്നത്. ശൂലഗിരിക്ക് സമീപം ഹൊസൂർ യൂണിറ്റ് അടുത്ത വർഷം ആദ്യം പ്രവർത്തനം ആരംഭിക്കും. ഇവിടെ സിമ്പിൾ എനർജിയുടെ മുൻനിര സ്‌കൂട്ടറായ സിമ്പിൾ വൺ ഉൽപ്പാദിപ്പിക്കും. 600 ഏക്കർ സ്ഥലത്ത് രണ്ടാമത്തെ പ്ലാന്റ് നിർമ്മിക്കാൻ 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തും. 2023 ഓടെ രണ്ടാമത്തെ ഫാക്ടറി തുറക്കാനാണ് ഉദ്ദേശിക്കുന്നത്.

advertisement

രണ്ടാമത്തെ പ്ലാന്റിൽ ഗവേഷണ-വികസന കേന്ദ്രം, ലോകോത്തര ടെസ്റ്റിംഗ് സൗകര്യം, ബിൽഡ് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള വെണ്ടർ പാർക്ക് എന്നിവയും ഉണ്ടാകുമെന്ന് സിമ്പിൾ എനർജി പറഞ്ഞു. “ഇന്ത്യൻ ഇവി വ്യവസായത്തെ മുന്നോട്ട് നയിക്കുന്നതിൽ സിമ്പിൾ എനർജി ഒരു വലിയ ചുവടുവെപ്പാണ് നടത്തുന്നത്. ഇതുവഴി ടെക്, ഓട്ടോ വ്യവസായങ്ങളെ ആഗോള തലത്തിലേക്ക് വളർത്തുന്നതിനും ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായി മത്സരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, സിമ്പിൾ എനർജി ബോർഡ് അംഗവും യുഐപാത്ത് ഇന്ത്യയുടെ ചെയർമാനും യുകെ ബാറ്ററി നിർമ്മാതാക്കളായ ബ്രിട്ടീഷ് വോൾട്ടിലെ നിക്ഷേപകനുമായ രഘുനാഥ് സുബ്രഹ്മണ്യൻ പറഞ്ഞു.

advertisement

ഈ ധാരണാപത്രത്തിന്റെ പ്രഖ്യാപനത്തോടെ, ഇന്ത്യൻ വിപണിയിൽ മാത്രമല്ല, കയറ്റുമതിക്കായി ലോകോത്തര ഉൽപ്പാദന ശേഷിയിൽ നിക്ഷേപം നടത്താനും കമ്പനി ആഗ്രഹിക്കുന്നു. കൂടാതെ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയും കമ്പനി ലക്ഷ്യമിടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Electric two-wheeler maker Simple Energy on Wednesday said it will invest up to Rs 2,500 crore over the next five years to set up an electric vehicle manufacturing facility in Tamil Nadu

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Simple Energy | തമിഴ്‌നാട്ടിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റിനായി 2,500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി സിമ്പിൾ എനർജി
Open in App
Home
Video
Impact Shorts
Web Stories