TRENDING:

EV Sale | ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയിൽ 162% വളർച്ച: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Last Updated:

മാര്‍ച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1,742 ചാര്‍ജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാണെന്നും ആകെ 10,95,746 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ (Electric Vehicle) വില്‍പ്പനയില്‍ 162 ശതമാനം വളര്‍ച്ച ഉണ്ടായതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി (Nitin Gadkari) വ്യാഴാഴ്ച ലോക്സഭയില്‍ (Lok Sabha) പറഞ്ഞു. വര്‍ഷം തോറും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാകുന്നതായി സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി ഗഡ്കരി മറുപടി പറഞ്ഞു.
advertisement

ഇലക്ട്രിക് വാഹന വിപണിയിൽ, ഇരുചക്രവാഹന വില്‍പ്പന അഞ്ചിരട്ടിയിലേറെ വര്‍ധിച്ച് 423 ശതമാനം വളർച്ചയും മുച്ചക്രവാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും ബസുകളുടെയും വിൽപ്പന യഥാക്രമം 75 ശതമാനവും 238 ശതമാനവും 1250 ശതമാനവും വളർച്ചയും കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1,742 ചാര്‍ജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാണെന്നും ആകെ 10,95,746 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. ലിഥിയം അയണ്‍ ബാറ്ററികളുടെ 85 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

advertisement

Also Read- രാജ്യത്ത് GST വരുമാനത്തില്‍ വന്‍ വര്‍ധനവ്; 18,252 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം

''ഈ ബാറ്ററികളുടെ കാര്യത്തിൽ ഞങ്ങള്‍ ഒരു നിശ്ചിത നിലവാരം ഉറപ്പു വരുത്തുന്നുണ്ട്. ഏതെങ്കിലും നിര്‍മ്മാതാക്കള്‍ ഈ മാനദണ്ഡം പാലിക്കുന്നില്ലെങ്കിൽ അവര്‍ക്കെതിരെ നടപടിയെടുക്കും'', ബാറ്ററിയുടെ ചാര്‍ജ്ജിംഗ് ശേഷിയെ സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഹരിത ഊര്‍ജം ഉപയോഗിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗഡ്കരി പറഞ്ഞു. എല്ലാ പുതിയ ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിയുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

advertisement

 Also Read- വാഹനമോടിക്കുന്നവർ ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് കൈയിൽ കരുതേണ്ടതില്ല; ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ

2022 ഫെബ്രുവരി 4 വരെയുള്ള കാലയളവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിച്ചിരുന്ന 8,47,544 വാഹനങ്ങളില്‍ 5,384 വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്നും തൊട്ടുപിന്നില്‍ (1,352) സര്‍ക്കാര്‍ സ്ഥാപനങ്ങളും (1,273) സംസ്ഥാന സര്‍ക്കാരുകളും (1,237) ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാരത്മാല പരിയോജന പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു കീഴില്‍, ശേഷിക്കുന്ന 10,000 കിലോമീറ്ററിന്റെ ദേശീയ പാത വികസന പദ്ധതി (എന്‍എച്ച്ഡിപി) ഉള്‍പ്പെടെ ആകെ 34,800 കിലോമീറ്ററിന്റെ പദ്ധതികളില്‍ 19,363 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതികള്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ പൂര്‍ത്തിയായതായി ഗഡ്കരി പറഞ്ഞു. ഈ വര്‍ഷം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ 59,000 കോടി രൂപയുടെ അധിക ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Money/
EV Sale | ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയിൽ 162% വളർച്ച: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
Open in App
Home
Video
Impact Shorts
Web Stories