ബാറ്ററി വികസിപ്പിക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനുമായി സ്റ്റാർട്ടപ്പിന് 5.15 മില്യൺ ഡോളർ ധനസഹായം ലഭിച്ചിരുന്നു. ഹാർവാർഡിന്റെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഓഫീസിൽ നിന്ന് ഒരു പ്രത്യേക ലൈസൻസും ലഭിച്ചു. റാപ്‌സോഡി വെഞ്ച്വർ പാർട്‌ണേഴ്‌സ്, മാസ്‌വെഞ്ചേഴ്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെ പ്രൈമവേര ക്യാപിറ്റൽ ഗ്രൂപ്പാണ് ഫണ്ടിംഗിന് നേതൃത്വം നൽകിയത്.
വീട്ടുകളിൽ ചാർജിങ് സംവിധാനം ഇല്ലാത്ത 37 ശതമാനം അമേരിക്കക്കാർക്കും പുതിയ ബാറ്ററി ഉപകാരപ്രദമാകുമെന്ന് ആഡൻ എനർജി സിഇഒ വില്യം ഫിറ്റ്‌ഷുഗ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ഇലക്രട്രോണിക് വാഹനങ്ങളുടെ ഉപയോഗമെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also Read- സിട്രോണ്‍ സി 5 എയര്‍ക്രോസ് പുതിയ പതിപ്പ് എത്തി; വില 36.67 ലക്ഷം
"ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ഉപയോഗത്തിലാകണമെങ്കിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള ബാറ്ററികൾ ആവശ്യമാണ്. എന്നാൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ നോക്കിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ പമ്പുകളിൽ നിന്നും അവയ്ക്ക് ഓടാൻ ആവശ്യമുള്ള ഇന്ധനം നിറക്കാം. ഇതുപോലെ തന്നെ ഇലക്ട്രിക് വാഹനങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനവും വേണം", വില്യം ഫിറ്റ്‌ഷുഗ് കൂട്ടിച്ചേർത്തു.
Also Read- വാഹനപ്രേമികളുടെ മനംകവരുന്ന ഫെരാരി 296 GTB ; അതിശയിപ്പിക്കുന്ന ഡിസൈനും ഫീച്ചറുകളും
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഹം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 16 ശതമാനം കുറയ്ക്കുമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഒരു ആഡംബര ഫാഷൻ മാത്രമായി തുടരാൻ കഴിയില്ലെന്നും അവ വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും ഹാർവാർഡിലെ അസോസിയേറ്റ് പ്രൊഫസറും ആഡൻ എനർജിയുടെ ശാസ്ത്ര ഉപദേശകനുമായ സിൻ ലി പറഞ്ഞു.
സാങ്കേതികവിദ്യകൾ എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിലാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങ് എളുപ്പമാക്കുന്ന തരത്തിലായിരിക്കും ഇ-ഹൈവേ നിർമിക്കുന്നത്. വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന തരത്തിൽ ഇന്ത്യയുടെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വാഹനങ്ങൾക്ക് വൈദ്യുതോർജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും. ജർമനിയാണ് ഇലക്ട്രിക് ഹൈവേ ആദ്യമായി നിർമിച്ചത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ പെട്ടെെന്നു തന്നെ റീചാർജ് ചെയ്യുപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത.