TRENDING:

E-Waste | ഇ-മാലിന്യം: ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാം? വി​ദ​ഗ്ധർ പറയുന്നതെന്ത്?

Last Updated:

ഇ-മാലിന്യം സുരക്ഷിതമായ സ്ഥലത്ത് സംഭരിക്കുകയോ ശാസ്ത്രീയ രീതിയിലൂടെ പുനരുപയോഗത്തിന് തയ്യാറാക്കുകയോ ചെയ്താൽ അവ ഹാനികരമാകില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭസ്വതി ഗുഹാ മജൂംദർ
advertisement

2019 വരെയുള്ള ആറ് വർഷത്തിനിടെ രാജ്യത്തെ ഇ-മാലിന്യത്തിൽ (E-Waste) 2.5 മടങ്ങ് വർധനവുണ്ടായതായി ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്ററിന്റെ റിപ്പോർട്ട്. 2020 ലെ റിപ്പോർട്ടിലാണ് ഇ-മാലിന്യം വർധിച്ച് 3.23 ദശലക്ഷം മെട്രിക് ടണ്ണിൽ എത്തിയതായി ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും വർദ്ധിപ്പിച്ചു. ഉപഭോക്താക്കൾ കാലഹരണപ്പെട്ട ഉൽപന്നങ്ങൾ ഉപേക്ഷിക്കുന്നതും ഇ-മാലിന്യം കൂടാൻ കാരണമായി.

ഇ-മാലിന്യം സുരക്ഷിതമായ സ്ഥലത്ത് സംഭരിക്കുകയോ ശാസ്ത്രീയ രീതിയിലൂടെ പുനരുപയോഗത്തിന് തയ്യാറാക്കുകയോ ചെയ്താൽ അവ ഹാനികരമാകില്ലെന്ന് വിദ​ഗ്ധർ പറയുന്നു. ലോഹങ്ങൾ, പോളിമറുകൾ, ഗ്ലാസ് തുടങ്ങിയ വിവിധ പദാർത്ഥങ്ങൾ ഇ-മാലിന്യങ്ങളുടെ കൂട്ടത്തിൽപെടും. അവ ശരിയായി സംസ്കരിച്ചില്ലെങ്കിൽ പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഹാനികരവുമാണ്. ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ചയും ഇ-മാലിന്യം കൂടുന്നതിന് കാരണമാകും.

advertisement

ഇ-മാലിന്യവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കാൻ, ആറ്റെറോ റീസൈക്ലിംഗിന്റെ സിഇഒയും സഹസ്ഥാപകനുമായ നിതിൻ ഗുപ്തയുമായി ന്യൂസ് 18 സംസാരിച്ചു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ചുവടെ.

ഇ-മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം?

ഇ-മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അത് സുസ്ഥിരമായ രീതിയിൽ, ഫലപ്രദമായി പുനരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. രാജ്യത്തെ ഇ-മാലിന്യത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും അനൗദ്യോ​ഗിക മേഖലയാണ്. ഇ-മാലിന്യം ശരിയായ വിധത്തിൽ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കപ്പെടുന്നു എന്നും പുനരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

advertisement

അന്താരാഷ്ട്ര മാതൃകകൾ

ഇ-മാലിന്യ സംസ്കരണ നയങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. ഇ-മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ അവബോധം പലർക്കും ഇല്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇ-മാലിന്യം സംസ്കരിക്കാൻ അനുയോജ്യമായ മാർ​ഗങ്ങൾ ഉണ്ടെന്ന് ഇന്നും പലർക്കും അറിയില്ല.

യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇ-മാലിന്യത്തിന്റെ ഏതാണ്ട് 80 ശതമാനവും പുനരുപയോ​ഗപ്പെടുത്തുന്നുണ്ട്. നേരെമറിച്ച്, ഇന്ത്യയിലെ ഏതാണ്ട് 90 ശതമാനവും ഇ-മാലിന്യവും ഇപ്പോഴും കൈകാര്യം ചെയ്യുന്നത് അനൗദ്യോ​ഗിക മേഖലയാണ്.

ഇന്ത്യയിലെ ഇ-മാലിന്യ നിയമങ്ങൾ

advertisement

2011 മുതൽ ഇ-മാലിന്യ സംസ്‌കരണത്തിന് പ്രത്യേക നിയമങ്ങൾ രാജ്യത്തുണ്ട്. ഇ മാലിന്യം സംബന്ധിച്ച നിയമങ്ങൾ നിലവിലുള്ള ദക്ഷിണേഷ്യയിലെ ഏക രാജ്യം കൂടിയാണ് ഇന്ത്യ. ഗതാഗതവും സംഭരണവും മുതൽ മാലിന്യത്തിന്റെ പുനരുപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ നിയമത്തിൽ പറയുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളും ഇ-മാലിന്യവും

2030 ആകുമ്പോഴേക്കും 30 ശതമാനം സ്വകാര്യ ഇലക്ട്രോണിക് കാറുകളും 70 ശതമാനം വാണിജ്യ ഇലക്ട്രോണിക് വാഹനങ്ങളും നിരത്തിലിറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇവികളുടെയും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ജനപ്രീതി കൂടുന്നതും ഇ-മാലിന്യം വർദ്ധിപ്പിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇ-വേസ്റ്റ്, ലിഥിയം-അയൺ മാലിന്യങ്ങൾ എന്നിവ റീസൈക്കിൾ ചെയ്യാനും ബാറ്ററി സെല്ലുകൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാനും തങ്ങളുടെ കമ്പനിക്ക് സാധിക്കുമെന്നും 2022 അവസാനത്തോടെ, ഇ-മാലിന്യ സംസ്‌കരണ ശേഷി 3 ലക്ഷം മെട്രിക് ടണ്ണായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്നും നിതിൻ ഗുപ്ത ന്യൂസ് 18 നോട് പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
E-Waste | ഇ-മാലിന്യം: ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാം? വി​ദ​ഗ്ധർ പറയുന്നതെന്ത്?
Open in App
Home
Video
Impact Shorts
Web Stories