കഴിഞ്ഞ മാർച്ചിൽ ആസിഫ് അലി BMW പുതിയ മോഡലായ 730 LD എം മോഡൽ സ്വന്തം ഗ്യാരേജിൽ എത്തിച്ചിരുന്നു. രാജ്യത്തെ സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രിയങ്കരമായ മോഡലാണ് BMW 730 LD എം. ഭാര്യ സമ, മക്കളായ ആദം, ഹയ എന്നിവർക്കൊപ്പം എത്തിയാണ് ആസിഫ് വാഹനം ഏറ്റുവാങ്ങിയത്. ഇതിനു ശേഷം മലയാള സിനിമാലോകത്തേയ്ക്കു എത്തുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഢംബര സെഡാനാണിത്.
Also read-BWM 7 സീരീസ് സ്വന്തമാക്കി നടൻ ആസിഫ് അലി; യുവതാരം അർജുൻ അശോകൻ വാങ്ങിയത് മിനികൂപ്പർ
advertisement
ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിയത് ജനുവരിയിലാണ് . മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.