സുഹൃത്തുക്കള്‍ക്കൊപ്പം സ്‌പോര്‍ട്സ് ബൈക്കില്‍ യാത്രപോയി ബെംഗളൂരുവിലേക്ക് മടങ്ങിവരുന്നതിനിടെ മറ്റൊരു ബൈക്ക് നവ്റോസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നവ്റോസിനെ തമിഴ്നാട്ടിലെ ഡെങ്കനികൊട്ടൈ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോറമംഗലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
യാത്രകളോട് അടങ്ങാത്ത അഭിനേവശം.. അന്ത്യവും യാത്രയില്‍ തന്നെ
ഇന്ത്യയിലെ ബൈക്ക് യാത്രികര്‍ക്കിയില്‍ പ്രശസ്തനാണ് നവ്റോസ്. പ്രായം 80 ആയിട്ടും മണിക്കൂറുകളോളം ബൈക്കില്‍ യാത്ര ചെയ്യുമായിരുന്നു. എല്ലാ വാരാന്ത്യങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്രപോകുന്നതും നവ്റോസിന്‍റെ പതിവായിരുന്നു. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്.
advertisement
1960 കാലഘട്ടത്തിലാണ് ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള നവ്റോസിന്‍റെ ബൈക്ക് യാത്രകള്‍. ഇത്തരത്തില്‍ മൂന്നുതവണ ബൈക്കില്‍ യാത്രചെയ്തു. 1974-ല്‍ ഹിമാലയത്തിലേക്ക് ബൈക്കില്‍പോയത് റൈഡര്‍മാര്‍ക്കിടയില്‍ നവ്റോസിനെ സൂപ്പര്‍ സ്റ്റാറാക്കി. പുരസ്‌കാരാര്‍ഹമായ ഒട്ടേറെസിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
‘ദുവിധ’, പേഴ്സി, ലൗ ഇന്‍ ദ ടൈം ഓഫ് മലേറിയ, ദേവരകാടു, പെഹ്ല അധ്യായ, ഫ്രെയിംസ് തുടങ്ങിയവയാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ച സിനിമകള്‍. ബല്ലാഡ് ഓഫ് പാബു, ഡ്രീംസ് ഓഫ് ദ ഡ്രാഗണ്‍സ് ചില്‍ഡ്രന്‍, ആര്‍ യു ലിസണിങ്, ഓള്‍ ഇന്‍ ദ ഫാമിലി തുടങ്ങിയ ഡോക്യുമെന്ററികളുടെ ഛായാഗ്രഹണം നവ്റോസ് ആണ് കൈകാര്യം ചെയ്തത്. ഭാരത് പരികര്‍മ, ജാഡു കഥ എന്നീ ഡോക്യുമെന്ററികള്‍ സംവിധാനവും ചെയ്തു.