TRENDING:

Maruti Suzuki Celerio മുതൽ Tata Altroz വരെ; ഇന്ത്യയിൽ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകൾ

Last Updated:

കാര്‍ വാങ്ങുന്ന ഒരു ഇന്ത്യക്കാരന്‍ ആദ്യം പരിഗണിക്കുന്ന ഘടകവും വാഹനത്തിന്റെ ഇന്ധനക്ഷമതയായിരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ കാര്‍ വിപണി ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വാഹനത്തിന്റെ മൈലേജിനാണ് (Mileage). കാര്‍ വാങ്ങുന്ന ഒരു ഇന്ത്യക്കാരന്‍ ആദ്യം പരിഗണിക്കുന്ന ഘടകവും വാഹനത്തിന്റെ ഇന്ധനക്ഷമതയായിരിക്കും. ഈ ലേഖനത്തില്‍ പരമാവധി ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളെയാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്.
advertisement

മാരുതി സുസുക്കി സെലേറിയോ (Maruti Suzuki Celerio)

മൈലേജിന്റെ കാര്യത്തില്‍ ഉപഭോക്താക്കളെ ഒരിക്കലും നിരാശരാക്കാത്ത കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി (Maruti Suzuki). ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ കാറുകള്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി സെലേറിയോ വാഗ്ദാനം ചെയ്യുന്ന വേരിയന്റുകളിൽ വെച്ച് ഏറ്റവും ഉയര്‍ന്ന മൈലേജ് മാരുതി സുസുക്കി സെലേറിയോ എഎംടിയ്ക്കാണ് (Maruti Suzuki Celerio AMT). ഇത് ലിറ്ററിന് 26.68 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്.

advertisement

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് (Hyundai Grand i10 Nios)

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായുടെ ഗ്രാന്‍ഡ് ഐ10 നിയോസ് മൈലേജ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും അതിന്റെ മുന്‍ഗാമിയേക്കാള്‍ ഒരു പടി മുകളിലാണ്. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഒരു ലിറ്ററിന് 26.2 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ ആള്‍ട്രോസ് (Tata Altroz)

ടാറ്റ മോട്ടോഴ്‌സിന്റെ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന വാഹനമാണ് ടാറ്റ ആള്‍ട്രോസ്. ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ വാഹനത്തിന് കഴിയും. ഭൂപ്രദേശത്തിനനുസരിച്ച് ടാറ്റ ആള്‍ട്രോസിന് വ്യത്യസ്ത മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

advertisement

മാരുതി സുസുക്കി ഡിസയര്‍ (Maruti Suzuki Dzire)

വിവിധ കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡലാണ് മാരുതി സുസുക്കി ഡിസയ. മിതമായ വിലയില്‍ സെഡാന്‍ അനുഭവം വാഗ്ദാനം ചെയ്യുന്നതിനൊടൊപ്പം രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച മൈലേജും കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി സുസുക്കി ഡിസയറിന്റെ എഎംടി വേരിയന്റിന് ലിറ്ററിന് 24.12 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ടൊയോട്ട ഗ്ലാന്‍സ (Toyota Glanza)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൊയോട്ട ഗ്ലാന്‍സയുടെ മൈല്‍ഡ്-ഹൈബ്രിഡ് അവതാര്‍ ലിറ്ററിന് 23.87 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നു. മാരുതി സുസുക്കി ബലേനോ ആണ് ഗ്ലാന്‍സയുടെ വിപണിയിലെ പ്രധാന എതിരാളി. ടോപ്പ്-സ്‌പെക്ക് വേരിയന്റില്‍ ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 'ടൊയോട്ട. i-Connect' കണക്റ്റഡ് കാര്‍ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടില്‍റ്റും ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റും ഉള്ള സ്റ്റിയറിംഗ്, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Maruti Suzuki Celerio മുതൽ Tata Altroz വരെ; ഇന്ത്യയിൽ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകൾ
Open in App
Home
Video
Impact Shorts
Web Stories