മെയ് 26 ബുധനാഴ്ച റോഡ് ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്ത പുതുക്കിയ ഇന്‍ഷുറന്‍സ് നിരക്കുകള്‍ അനുസരിച്ച്, 1,000 സിസി എഞ്ചിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 2,094 രൂപ ഇന്‍ഷുറന്‍സ് നിരക്ക് നല്‍കേണ്ടിവരും. 2019-20 ല്‍ ഇത് 2,072 രൂപയായിരുന്നു. മറുവശത്ത്, 1,000 സിസിക്കും 1,500 സിസിക്കും ഇടയില്‍ എഞ്ചിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,416 രൂപ കാര്‍ ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെ ഇത് 3,221 രൂപയായിരുന്നു. അതേസമയം, 1,500 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ ഉടമകള്‍ 7,897 രൂപ പ്രീമിയം അടയ്ക്കേണ്ടി വരും. 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിക്കുള്ളില്‍ ഉള്ളതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമാണ് പ്രീമിയം.
advertisement
Also Read-പുതിയ കിയ EV6 ജൂൺ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും; വിശദാംശങ്ങൾ അറിയാം
കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം, പുതുക്കിയ തേര്‍ഡ് പാര്‍ട്ടി (TP) ഇന്‍ഷുറന്‍സ് പ്രീമിയം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് റോഡ് ഗതാഗത മന്ത്രാലയം ഇന്‍ഷുറന്‍സ് റെഗുലേറ്ററുമായി കൂടിയാലോചിച്ച് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്കുകള്‍ പുറത്തിറക്കുന്നത്.
Also Read-ടാറ്റാ നെക്സോൺ ഇവി, ടാറ്റാ ടിഗോർ ഇവി കാറുകൾക്ക് 25,000 രൂപവരെ വില കൂടും; വിശദാംശങ്ങൾ അറിയാം
വിജ്ഞാപനമനുസരിച്ച്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനം ഇളവ് അനുവദിക്കും. 30 കിലോവാട്ടില്‍ കൂടാത്ത ഇലക്ട്രിക് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപയും, 30 കിലോവാട്ടില്‍ കൂടുതലുള്ളതും എന്നാല്‍ 65 കിലോവാട്ട് അല്ലാത്തവയ്ക്ക്, 2,904 രൂപയുമാകും പ്രീമിയം. 20,000 കിലോഗ്രാമില്‍ താഴെയുള്ളതും 12,000 കിലോഗ്രാമില്‍ കൂടുതലുമുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 35,313 രൂപയായി ഉയരും. 2019-20ല്‍ ഇത് 33,414 രൂപയായിരുന്നു. 40,000 കിലോഗ്രാമില്‍ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 44,242 രൂപയായി വര്‍ദ്ധിക്കും. 2019-20 ല്‍ ഇത് 41,561 രൂപയായിരുന്നു.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി ഉടമയുടെ സ്വന്തം നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യില്ല. ഒരു വാഹനം നിരത്തിലിറക്കണമെങ്കില്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ വാഹനാപകടം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യാനാണ്. വിജ്ഞാപനമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. വിന്റേജ് കാറായി രജിസ്റ്റര്‍ ചെയ്ത ഒരു സ്വകാര്യ കാറിന് പ്രീമിയത്തിന്റെ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അതില്‍ പറയുന്നു.