നാല് മോഡലുകളിൽ ഓരോന്നിനും സവിശേഷമായ ബോഡി സ്റ്റൈലുകളാണ് ഗ്രേറ്റ നൽകിയിരിക്കുന്നത്. പോരാത്തതിന് വ്യത്യസ്തമായ കളർ കോമ്പിനേഷനുകളിൽ അവ ലഭ്യമാണ്. ഹാർപ്പർ, ഹാർപ്പർ ഇസഡ് എക്സ് എന്നീ മോഡലുകളുടെ മുൻവശത്തിന് സ്‌പോർട്ടി ലുക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഹാർപ്പറിന് രണ്ട് ഹെഡ്‌ലാമ്പുകളും ഹാർപ്പർ ഇസഡ് എക്സിന് ഒരു ഹെഡ്‌ലാമ്പുമാണ് ഉള്ളത് എന്നതാണ് ഇവ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം. ഹാൻഡിൽബാർ, റിയർവ്യൂ മിറർ, സീറ്റ് മുതലായ മറ്റു ഫീച്ചറുകളെല്ലാം ഇരു മോഡലുകളിലും സമാനമാണ്. രണ്ടു മോഡലുകളിലും നൽകിയിട്ടുള്ള ബാക്ക്റെസ്റ്റ് പുറകിലിരുന്ന് യാത്ര ചെയ്യുന്ന വ്യക്തികൾക്ക് സൗകര്യപ്രദമായിരിക്കും.
advertisement
വിന്റേജ് സ്റ്റൈലിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഈവ്സ്പ. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെസ്പ സ്‌കൂട്ടറുകളുടേതിന് സമാനമായ ലുക്ക് ആണ് ഈവ്‌സ്പയുടേതും. പരമ്പരാഗതമായ ഫ്ലാറ്റ് ഫ്രണ്ട് ആപ്രൺ, വളഞ്ഞ ബോഡി പാനലുകൾ, ഉരുണ്ട ഹെഡ്‌ലാമ്പുകൾ, ഉരുണ്ട റിയർവ്യൂ മിററുകൾ എന്നിവയും ഈ മോഡലിന്റെ പ്രത്യേകതയാണ്. ടേൺ സിഗ്നലുകളുമായി സംയോജിതമായ വിധത്തിലുള്ളതാണ് അതിന്റെ ഫ്രണ്ട് ആപ്രൺ.
Also Read- Royal Enfield 650 Twins | ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
നാലാമത്തെ മോഡലായ ഗ്ലൈഡിന് ഒരു യൂണിബോഡി ഘടനയാണ് നൽകിയിരിക്കുന്നത്. ഫ്രണ്ട് ആപ്രണിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. വൃത്താകൃതിയിൽ തന്നെയുള്ള റിയർവ്യൂ മിററുകളാണ് ഈ മോഡലിന്റെ മറ്റൊരു സവിശേഷത. ഫ്ലാറ്റ് ഹാൻഡിൽബാർ, ചെറിയ ഫ്ലൈ സ്‌ക്രീൻ, പുറകിലത്തെ സീറ്റിൽ ബാക്ക്റെസ്റ്റ് എന്നിവയാണ് മറ്റു സവിശേഷതകൾ
ഈ നാല് മോഡലുകളിലും ഇ ബി എസ്, റിവേഴ്‌സിങ് മോഡ്, എ ടി എ മെക്കാനിസം, ഡി ആർ എൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ക്രീൻ, കീലെസ് സ്റ്റാർട്ട്, ആന്റി - തെഫ്റ്റ് സെൻസർ മുതലായ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാനുള്ള ശേഷി ഈ സ്‌കൂട്ടറുകൾക്ക് ഉണ്ട്. 48V/60V ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തു പകരുന്നത്.