റെനോ ഡസ്റ്റർ (1.3 ലക്ഷം രൂപ വരെ കിഴിവ്)
ഫ്രാൻസ് ആസ്ഥാനമായുള്ള റെനോ കമ്പനിയുടെ വിൽപ്പന നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് റെനോ ഡസ്റ്റർ. വൻ വിലക്കുറവിലാണ് ന്യൂ ഇയറിന് റെനോ ഡസ്റ്റർ വാഗ്ദാനം ചെയ്യുന്നത്. 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 30,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. മൊത്തം കിഴിവ് 1,30,000 രൂപ വരെയാണ് ഡിസ്കൌണ്ട്.
മഹീന്ദ്ര XUV300 (69,000 രൂപ വരെ)
advertisement
മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ എൻസിഎപി (NCAP) 5 സ്റ്റാർ റേറ്റിങ്ങുള്ള XUV300 69,000 രൂപ വരെ ഡിസ്കൌണ്ടുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 30,000 രൂപയുടെ ക്യാഷ് ആനുകൂല്യങ്ങളും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും. കൂടാതെ, ഉപഭോക്താക്കൾക്ക് 10,000 രൂപ വിലയുള്ള ആക്‌സസറികൾ സൗജന്യമായും ലഭിക്കും. ഒപ്പം 4,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
ഹ്യുണ്ടായ് ഔറ (50,000 രൂപ വരെ)
മാരുതി സുസുക്കി ഡിസയർ പോലുള്ള കാറുകളോട് മത്സരിക്കുന്ന ഹ്യുണ്ടായ് ഔറ കോംപാക്റ്റ്-സെഡാൻ വേരിയന്റിലേക്ക് പ്രവേശിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലാണ്. സിഎൻജി വേരിയന്റിലും വാഹനം ലഭ്യമാണ്. 2021 അവസാനിക്കുമ്പോൾ ഹ്യൂണ്ടായ് ഔറ കാറുകൾക്ക് ടർബോ ട്രിമ്മുകൾക്ക് 50,000 രൂപയുടെ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സിഎൻജി വേരിയന്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 15,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. ഔറയുടെ മറ്റ് വേരിയന്റുകൾക്ക് 25,000 രൂപ വരെ ഇളവുകളും ലഭിക്കും.
മാരുതി സുസുക്കി ആൾട്ടോ 800 (48,000 രൂപ വരെ)
ഇടത്തരം കുടുംബങ്ങളുടെ ജനപ്രിയ വാഹനവും ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടതുമായ ഹാച്ച്ബാക്ക് വാഹനമാണ് മാരുതി സുസുക്കി ആൾട്ടോ 800. 48,000 രൂപയുടെ ഡിസ്കൌണ്ടുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 30,000 രൂപയുടെ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ വരെ മൂല്യമുള്ള എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് 3,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ആസ്വദിക്കാം.
ടാറ്റ ഹാരിയർ (40,000 രൂപ വരെ)
ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച എസ്‌യുവി ഓപ്ഷനുകളിലൊന്നായ ടാറ്റ ഹാരിയർ വളരെ കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ ആരാധകരെ നേടിയ വാഹനമാണ്. കാറിന്റെ ഗാംഭീര്യം ഹാരിയറിനെ ഒരു എസ്‌യുവി എന്ന പദവിക്ക് അർഹമാക്കുന്നു. ടാറ്റ 40,000 രൂപയുടെ കിഴിവുകളും 25,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടുകളുമാണ് കാറിന് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഡാർക്ക് എഡിഷൻ വേരിയന്റുകൾക്ക് കോർപ്പറേറ്റ് ഡിസ്കൌണ്ട് 20,000 രൂപയായി കുറയും.