TRENDING:

FASTag | അപകടത്തിൽ പെട്ടാൽ വാഹനത്തിലെ ഫാസ്ടാഗ് ഉടൻ നീക്കം ചെയ്യണം; ഇല്ലെങ്കിൽ പണി കിട്ടുന്നത് എങ്ങനെ?

Last Updated:

മുന്‍വശത്തെ ഗ്ലാസ് തകരുകയോ പൊട്ടുകയോ ചെയ്താല്‍ ഫാസ്ടാഗിലെ എല്ലാ വിശദാംശങ്ങളുമുള്ള ഒരു ചെറിയ ചിപ്പിന് തകരാര്‍ സംഭവിക്കും. ഫാസ്ടാഗിന് ഒറ്റ നോട്ടത്തിൽ കേടുപാടുകൾ ഒന്നും കാണില്ലെങ്കിലും അതിലെ ചിപ്പ് പ്രവര്‍ത്തിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഫാസ്ടാഗ് ഇല്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദേശീയ പാതകളിൽ ടോള്‍ പിരിവ് ഡിജിറ്റല്‍വത്ക്കരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്  (fastag). വാഹനത്തിന്റെ മുന്‍ ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ഒരു വശത്ത് കാര്‍ഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വന്‍സി ബാര്‍ കോഡുമാണ് ഫാസ്ടാഗിലുണ്ടാകുക. ടോള്‍ ബൂത്തില്‍ വാഹനം എത്തുമ്പോള്‍ തന്നെ കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും പണം ഡെബിറ്റാവുകയും ചെയ്യും. അതിനാല്‍ തന്നെ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട ആവശ്യമില്ല.
FASTag
FASTag
advertisement

ഇന്ത്യയില്‍, അപടകങ്ങള്‍ (accident) സംഭവിക്കുമ്പോള്‍ സാധാരണയായി ആളുകള്‍ അവരുടെ കാറുകള്‍ അപകടം സംഭവിച്ച സ്ഥലത്തോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആണ് ഉപേക്ഷിക്കാറുള്ളത്. എന്നാല്‍ അപകടം സംഭവിച്ചതിനെ തുടർന്നുള്ള മറ്റ് കാര്യങ്ങളില്‍ കുടുങ്ങുമ്പോൾ അവരുടെ വാഹനങ്ങളില്‍ ഇതിനകം പതിച്ചിട്ടുള്ള ഫാസ്ടാഗ്  നീക്കം ചെയ്യുന്നതിനെ (remove) കുറിച്ച് ചിന്തിക്കാറില്ല. വാഹനത്തിൽ പതിച്ച  ഫാസ്ടാഗ് നീക്കം ചെയ്യാത്തത് വലിയ നഷ്ടത്തിന് കാരണമാകില്ല. വാഹനം (vehicle) അപകടത്തില്‍ പെട്ടാല്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടിലുള്ള പണം ഉപയോഗശൂന്യമാകുകയും ചെയ്യും.

advertisement

ഫാസ്ടാഗ് നീക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

അപകടം സംഭവിച്ചാൽ രണ്ട് പ്രധാന കാരണങ്ങള്‍ കൊണ്ടാണ് ഫാസ്ടാഗ് നീക്കം ചെയ്യണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. മുന്‍വശത്തെ ഗ്ലാസ് തകരുകയോ പൊട്ടുകയോ ചെയ്താല്‍ ഫാസ്ടാഗിലെ എല്ലാ വിശദാംശങ്ങളുമുള്ള ഒരു ചെറിയ ചിപ്പിന് തകരാര്‍ സംഭവിക്കും. ഫാസ്ടാഗിന് ഒറ്റ നോട്ടത്തിൽ കേടുപാടുകൾ ഒന്നും കാണില്ലെങ്കിലും അതിലെ ചിപ്പ് പ്രവര്‍ത്തിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഫാസ്ടാഗ് ഇല്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ. ഡ്രൈവര്‍ നിശ്ചിത തുക അടയ്‌ക്കേണ്ടി വരികയും ചെയ്തേക്കാം.

advertisement

രണ്ടാമതായി, അപകടത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനത്തില്‍ നിന്ന് ഫാസ്ടാഗ് നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എന്തെന്നാല്‍, നിലവിലെ ഫാസ്ടാഗിലെ ബാലന്‍സ് മറ്റൊരു  ഫാസ്ടാഗിലേക്ക് മാറ്റേണ്ടതുണ്ട്. ഫാസ്ടാഗിൽ ബാക്കിയുള്ള തുക രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്ന് തന്നെ പുതിയ ഫാസ്ടാഗിലേക്ക് കൈമാറ്റം ചെയ്യണം. അതുകൊണ്ടാണ് അപകടത്തിന് ശേഷം ഫാസ്ടാഗ് നീക്കം ചെയ്യണമെന്ന് പറയുന്നത്.

റോഡപകടത്തിന് ശേഷം വാഹനത്തില്‍ നിന്ന് ഫാസ്ടാഗ് നീക്കം ചെയ്യണമെന്നാണ് റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാരണം എന്തെന്നാല്‍, കാറിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ മുന്‍വശത്തെ ഗ്ലാസിനും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യത്തില്‍ ഫാസ്ടാഗ് നീക്കം ചെയ്യുന്നത് തന്നെയാണ് നല്ലത്.

advertisement

സൈബർ തട്ടിപ്പുകളെ കരുതിയിരിക്കുക

'' എവിടെയെങ്കിലും ഫാസ്ടാഗ് എറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതും നിങ്ങൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫാസ്ടാഗുകള്‍. സൈബര്‍ കുറ്റവാളികള്‍ നിങ്ങളുടെ വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്'' സൈബര്‍ വിദഗ്ധന്‍ റിതേഷ് ഭാട്ടിയ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫാസ്ടാഗ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ദൂരയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഫാസ്ടാഗില്‍ തുകയുണ്ടെന്ന് ഉറപ്പുവരുത്തണം. ദേശീയപാത അതോറിറ്റിയുടെയും ബന്ധപ്പെട്ട ബാങ്കിന്റെയും സന്ദേശങ്ങള്‍ കൃത്യമായി പരിശോധിക്കുകയും വേണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
FASTag | അപകടത്തിൽ പെട്ടാൽ വാഹനത്തിലെ ഫാസ്ടാഗ് ഉടൻ നീക്കം ചെയ്യണം; ഇല്ലെങ്കിൽ പണി കിട്ടുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories