TRENDING:

ADAS ടെക്നോളജിയുള്ള 15 ലക്ഷം രൂപയിൽ താഴെയുള്ള ഏക കാർ ഹോണ്ട സിറ്റി; എന്താണ് ADAS

Last Updated:

ഡ്രൈവിങ് അനായാസമാക്കുകയും ഡ്രൈവർമാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി നൽകാനും ADAS ടെക്നോളജിയ്ക്ക് കഴിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒട്ടേറെ അത്യാധുനിക സാങ്കേതികവിദ്യകളുമായാണ് പരിഷ്ക്കരിച്ച ഹോണ്ട സിറ്റി കാർ പുറത്തിറക്കിയത്. അതിൽ ഏറ്റവും ശ്രദ്ധേയം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റഡ് സിസ്റ്റംസ് അഥവാ ADAS ടെക്നോളജി തന്നെയാണ്. വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കുന്നത് ഉൾപ്പടെ നിരവധി ഫീച്ചറുകളാണ് ADAS ടെക്നോളജിയിൽ ഉള്ളത്. ഡ്രൈവിങ് അനായാസമാക്കുകയും ഡ്രൈവർമാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി നൽകാനും ADAS ടെക്നോളജിയ്ക്ക് കഴിയും. ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന 15 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളിൽ ADAS ടെക്നോളജി ലഭ്യമാകുന്ന ഏക ബ്രാൻഡായി മാറുകയാണ് ഹോണ്ട സിറ്റി.
advertisement

സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർടസ്, മാരുതി സുസുക്കി സിയാസ്, വരാനിരിക്കുന്ന 2023 ഹ്യുണ്ടായ് വെർണ തുടങ്ങിയ മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ട സിറ്റി മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ADAS ടെക്നോളജി എതിരാളികൾക്കുമേൽ ഹോണ്ട സിറ്റിക്ക് വലിയ മേൽക്കൈയാണ് നൽകുന്നത്. ഹോണ്ട സിറ്റിയുടെ വി മോഡലിലാണ് ADAS ടെക്നോളജിയുള്ളത്.

നേരത്തെ, സുരക്ഷാ ഫീച്ചറെന്ന നിലയിൽ ADAS കാറിന്റെ e:HEV വേരിയന്റുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നിരുന്നാലും, ഉടൻ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന പുതിയ തലമുറ ഹ്യുണ്ടായ് വെർണ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എന്ത് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് വാഹനപ്രേമികൾ.

advertisement

ഹോണ്ട സിറ്റി V – യുടെ വിശദാംശങ്ങളിലേക്ക് കടക്കുകയാണെങ്കിൽ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ക്യാമറ അധിഷ്‌ഠിത ADAS, AT ഉള്ള പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകൾ ഹോണ്ട സിറ്റിയുടെ ഈ മോഡലിലുണ്ട്. 12.37 ലക്ഷം രൂപയാണ് ഹോണ്ട സിറ്റി വി മോഡലിന് എക്സ് ഷോറൂം വില. ഓൺറോഡ് വില 15 ലക്ഷത്തിൽ താഴെയായിരിക്കും.

Also Read- പേര് റെഡി ‘കോമെറ്റ്’; MGയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ‌ ഇന്ത്യയിലെത്തും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടോപ്പ് വേരിയന്‍റായ ZX-മായി താരതമ്യപ്പെടുത്തുമ്പോൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് ഫ്രെയിംലെസ് ഐആർവിഎം, ലെതർ സ്റ്റിയറിംഗ്, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ് പാഡ്, സൺറൂഫ് എന്നിവയും അതിലേറെയും ഈ മോഡലിലുണ്ട്. 20.39 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിലാണ് ZX-ന് ഒപ്പം ഈ അധിക ഫീച്ചറുകൾ വരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ADAS ടെക്നോളജിയുള്ള 15 ലക്ഷം രൂപയിൽ താഴെയുള്ള ഏക കാർ ഹോണ്ട സിറ്റി; എന്താണ് ADAS
Open in App
Home
Video
Impact Shorts
Web Stories