ക്രാഷ് ടെസ്റ്റിൽ, പുതിയ തലമുറ സിവിക്, ഡ്രൈവറെയും യാത്രക്കാരെയും മുൻവശത്തെ ആഘാതത്തിന്റെ കാര്യത്തിൽ മികച്ച രീതിയിൽ സംരക്ഷിക്കുമെന്ന് വ്യക്തമായി. നെഞ്ചിനു താഴയും കാലിനും മതിയായ സംരക്ഷണം നൽകുന്നുണ്ട്. തലയ്ക്കും മുകളിലെ കാലിനും നല്ല റേറ്റിംഗ് ലഭിച്ചു. ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റ് ന്യൂ-ജെൻ സിവിക്കിന്റെ ഫ്രണ്ടൽ ഒക്യുപന്റ് കമ്പാർട്ട്‌മെന്റ് സ്ഥിരതയുള്ളതാണെന്ന് കാണിക്കുന്നുണ്ട്. സൈഡ്-ഇംപാക്ട് സുരക്ഷയിലും സിവിക് മികച്ച പ്രകടനം കാഴ്ചവച്ചു. ഫ്രണ്ടൽ ഇംപാക്ടിനായി കാർ 14.54 പോയിന്റ് നേടിയപ്പോൾ, അതിന്റെ സൈഡ്-ഇംപാക്റ്റ് സ്കോർ 8.0 പോയിന്റും ഹെഡ് പ്രൊട്ടക്ഷൻ ടെക്നോളജി റേറ്റിംഗ് 6.4 പോയിന്റുമാണ്. മൊത്തത്തിൽ, മുതിർന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ സിവിക് 32-ൽ 29.28 പോയിന്റ് നേടി.
advertisement
കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, ന്യൂ-ജെൻ സിവിക്, കുട്ടികളുടെ ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ ആകെയുള്ള 51 പോയിന്റിൽ 46.72 പോയിന്റ് നേടി. നിയന്ത്രണവും ISOFIX മൗണ്ടുകളും ഉൾപ്പെടുന്ന സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് 18 മാസവും 3 വയസും പ്രായമുള്ള കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും ഹോണ്ട സിവിക് ഫലപ്രദമാണെന്ന് ടെസ്റ്റിംഗ് യൂണിറ്റ് വിലയിരുത്തി.
അപകടത്തിൽ പെട്ടാൽ വാഹനത്തിലെ ഫാസ്ടാഗ് ഉടൻ നീക്കം ചെയ്യണം; ഇല്ലെങ്കിൽ പണി കിട്ടുന്നത് എങ്ങനെ?
ദേശീയ പാതകളിൽ ടോള്‍ പിരിവ് ഡിജിറ്റല്‍വത്ക്കരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ് (fastag). വാഹനത്തിന്റെ മുന്‍ ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ഒരു വശത്ത് കാര്‍ഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വന്‍സി ബാര്‍ കോഡുമാണ് ഫാസ്ടാഗിലുണ്ടാകുക. ടോള്‍ ബൂത്തില്‍ വാഹനം എത്തുമ്പോള്‍ തന്നെ കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും പണം ഡെബിറ്റാവുകയും ചെയ്യും. അതിനാല്‍ തന്നെ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട ആവശ്യമില്ല.
ഇന്ത്യയില്‍, അപടകങ്ങള്‍ (accident) സംഭവിക്കുമ്പോള്‍ സാധാരണയായി ആളുകള്‍ അവരുടെ കാറുകള്‍ അപകടം സംഭവിച്ച സ്ഥലത്തോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആണ് ഉപേക്ഷിക്കാറുള്ളത്. എന്നാല്‍ അപകടം സംഭവിച്ചതിനെ തുടർന്നുള്ള മറ്റ് കാര്യങ്ങളില്‍ കുടുങ്ങുമ്പോൾ അവരുടെ വാഹനങ്ങളില്‍ ഇതിനകം പതിച്ചിട്ടുള്ള ഫാസ്ടാഗ് നീക്കം ചെയ്യുന്നതിനെ (remove) കുറിച്ച് ചിന്തിക്കാറില്ല. വാഹനത്തിൽ പതിച്ച ഫാസ്ടാഗ് നീക്കം ചെയ്യാത്തത് വലിയ നഷ്ടത്തിന് കാരണമാകില്ല. വാഹനം (vehicle) അപകടത്തില്‍ പെട്ടാല്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടിലുള്ള പണം ഉപയോഗശൂന്യമാകുകയും ചെയ്യും.
ഫാസ്ടാഗ് നീക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
അപകടം സംഭവിച്ചാൽ രണ്ട് പ്രധാന കാരണങ്ങള്‍ കൊണ്ടാണ് ഫാസ്ടാഗ് നീക്കം ചെയ്യണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. മുന്‍വശത്തെ ഗ്ലാസ് തകരുകയോ പൊട്ടുകയോ ചെയ്താല്‍ ഫാസ്ടാഗിലെ എല്ലാ വിശദാംശങ്ങളുമുള്ള ഒരു ചെറിയ ചിപ്പിന് തകരാര്‍ സംഭവിക്കും. ഫാസ്ടാഗിന് ഒറ്റ നോട്ടത്തിൽ കേടുപാടുകൾ ഒന്നും കാണില്ലെങ്കിലും അതിലെ ചിപ്പ് പ്രവര്‍ത്തിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഫാസ്ടാഗ് ഇല്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ. ഡ്രൈവര്‍ നിശ്ചിത തുക അടയ്‌ക്കേണ്ടി വരികയും ചെയ്തേക്കാം.
രണ്ടാമതായി, അപകടത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനത്തില്‍ നിന്ന് ഫാസ്ടാഗ് നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എന്തെന്നാല്‍, നിലവിലെ ഫാസ്ടാഗിലെ ബാലന്‍സ് മറ്റൊരു ഫാസ്ടാഗിലേക്ക് മാറ്റേണ്ടതുണ്ട്. ഫാസ്ടാഗിൽ ബാക്കിയുള്ള തുക രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്ന് തന്നെ പുതിയ ഫാസ്ടാഗിലേക്ക് കൈമാറ്റം ചെയ്യണം. അതുകൊണ്ടാണ് അപകടത്തിന് ശേഷം ഫാസ്ടാഗ് നീക്കം ചെയ്യണമെന്ന് പറയുന്നത്.
റോഡപകടത്തിന് ശേഷം വാഹനത്തില്‍ നിന്ന് ഫാസ്ടാഗ് നീക്കം ചെയ്യണമെന്നാണ് റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാരണം എന്തെന്നാല്‍, കാറിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ മുന്‍വശത്തെ ഗ്ലാസിനും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യത്തില്‍ ഫാസ്ടാഗ് നീക്കം ചെയ്യുന്നത് തന്നെയാണ് നല്ലത്.