TRENDING:

Honda Dio Sports | ആരെയും മോഹിപ്പിക്കും;‍ പുത്തന്‍ Dio Sports Honda പുറത്തിറക്കി

Last Updated:

സ്ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളറുകളിലാണ് Dio Sports ലഭ്യമാകുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്കൂട്ടര്‍  ഇന്ത്യ പുതിയ ലിമിറ്റഡ് എഡീഷന്‍ ഡിയോ സ്പോര്‍ട്സ് വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റ്  68,317 രൂപയും ഡീലക്സ് വേരിയന്‍റിന് 73,317 രൂപയുമാണ് വാഹനത്തിന്‍റെ ഡല്‍ഹിയിലെ എക്സ് ഷോറും വില. സ്ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളറുകളിലാണ് Dio Sports ലഭ്യമാകുക.
advertisement

വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  തൊട്ടടുത്തുള്ള  ഹോണ്ട ഡീലർഷിപ്പിൽ നിന്നോ അല്ലെങ്കിൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഡിയോ സ്പോര്‍ട്സ് ബുക്ക് ചെയ്യാം.

കാമഫ്‌ളേജ് ഗ്രാഫിക്സും സ്‌പോർട്ടി റെഡ് റിയർ സസ്‌പെൻഷനുമായാണ് പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് ലിമിറ്റഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.. ഡീലക്സ് വേരിയന്റിൽ സ്പോർട്ടി അലോയി വീലുകള്‍ വരുന്നു. തടസ്സങ്ങളില്ലാത്ത റൈഡിംഗ് അനുഭവത്തിനായി എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്‌ഷൻ നൽകുന്ന ഫ്രണ്ട് പാക്കറ്റിലാണ് സ്‌കൂട്ടർ വരുന്നത്.

advertisement

110 സിസി, എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) ഉള്ള PGM-FI എഞ്ചിനാണ് പുതിയ ലിമിറ്റഡ് എഡിഷൻ ഡിയോ സ്‌പോർട്‌സിന് കരുത്തേകുന്നത് .  8,000 ആർപിഎമ്മിൽ 7.65 ബിഎച്ച്പിയും 4,750 ആർപിഎമ്മിൽ ഒമ്പത് എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ എഞ്ചിന് കഴിയും. ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച്, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ്, പാസിംഗ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് ഡിയോ സ്പോര്‍ട്സ് വരുന്നത്. ഇക്വലൈസർ സഹിതമുള്ള കോംബി-ബ്രേക്ക് സിസ്റ്റം, മൂന്ന് സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൂന്ന് സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ എന്നിവയും സ്‌കൂട്ടറിന് ലഭിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ ഡിയോ സ്‌പോർട്‌സ് യുവത്വത്തിന്റെയും ശൈലിയുടെയും ഉന്മേഷദായകമായ കളര്‍ ഓപ്ഷനുകളുടെ സമ്പൂർണ്ണ സംയോജനമാണ് എന്ന് സ്‍കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു. ഈ ലിമിറ്റഡ് എഡിഷൻ തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ അതിന്റെ സ്‌പോർട്ടി വൈബും ട്രെൻഡി ലുക്കും കൊണ്ട് കൂടുതൽ സന്തോഷിപ്പിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Honda Dio Sports | ആരെയും മോഹിപ്പിക്കും;‍ പുത്തന്‍ Dio Sports Honda പുറത്തിറക്കി
Open in App
Home
Video
Impact Shorts
Web Stories