ഫെബ്രുവരിയിലും സമാനമായ ഓഫറുകളുമായി കാറുകൾ എത്തിയിരുന്നു. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് മാർച്ച് ആദ്യം വീണ്ടും സമാനമായ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ കാറുകൾക്ക് 35,596 രൂപ വരെയുള്ള വില കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
read also- Honda Sony | ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും സോണിയുമായി കൈകോർത്ത് ഹോണ്ട
ഈ കിഴിവുകൾ എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവയുടെ രൂപത്തിലാണ് ലഭ്യമാക്കുക. എന്നാൽ നിർദ്ദിഷ്ട ഗ്രേഡ് (Grade), പതിപ്പ് (Variant), സ്ഥലം (location) എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഓഫറുകൾ ലഭ്യമാകുന്നത്. അതിനാൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടേണ്ടതുണ്ട്. എല്ലാ ഓഫറുകളുടെയും കാലാവധി 2022 മാർച്ച് 31 വരെ മാത്രമായിരിക്കും.
advertisement
ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ സെഡാൻ സിറ്റി ഇത്തവണയും വില കിഴിവോടെയാണ് എത്തുന്നത്. നാലാം തലമുറ ഹോണ്ട സിറ്റി പെട്രോൾ പതിപ്പിന് മൊത്തം 20,000 രൂപ കിഴിവ് ലഭിക്കും. ഓഫർ പ്രകാരം നിലവിലുള്ള ഹോണ്ട ഉപയോക്താക്കൾക്ക് 5,000 രൂപയുടെ ലോയൽറ്റി ബോണസും 7000 രൂപയുടെ ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാകും. ഇതിന് പുറമെ 8,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാകും.
read also- Honda CB300R Launched | മുഖം മിനുക്കി എത്തി ഹോണ്ട സിബി300ആർ; വില 2.77 ലക്ഷം രൂപ മുതൽ
അഞ്ചാം തലമുറ ഹോണ്ട സിറ്റി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പരമാവധി ലാഭമുണ്ടാക്കാൻ കഴിയും. കാരണം ഈ മോഡലിന് കമ്പനി മൊത്തത്തിൽ 35,596 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ഈ ഓഫർ എല്ലാ ശ്രേണികൾക്കും ബാധകമാണ്. മാത്രമല്ല 0,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 10,596 രൂപ വരെ വിലയുള്ള എഫ്ഒസി ആക്‌സസറികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, 5,000 രൂപയുടെ ഹോണ്ട എക്സ്ചേഞ്ച് ബോണസും 8,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്. കാർ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന ഹോണ്ട ഉടമകൾക്ക് 5,000 രൂപ വരെ ലോയൽറ്റി ബോണസും 7,000 രൂപ വരെ ഹോണ്ട എക്സ്ചേഞ്ച് ബോണസും ലഭിക്കും.
അതേസമയം, ഹോണ്ടയുടെ സബ് കോംപാക്ട് ക്രോസ്ഓവർ എസ്‌യുവി ഹോണ്ട ഡബ്ല്യുആർ-വിയും വില കിഴിവുമായാണ് എത്തുന്നത്. ഹോണ്ട ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 10,000 രൂപയുടെ കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് കൂടാതെ 5,000 രൂപ ലോയൽറ്റി ബോണസിനൊപ്പം 7,000 രൂപ ബോണസും നേടാൻ കഴിയും.
ഇതിന് പുറമെ 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
ഹോണ്ട ജാസ് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഒന്നുകിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 12,158 രൂപ വരെ വിലയുള്ള എഫ്ഒസി ആക്‌സസറികൾ ലഭിക്കും. മാത്രമല്ല 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉപയോഗിച്ച് വാഹനം വാങ്ങൽ കൂടുതൽ ചെലവ് കുറഞ്ഞതാക്കാനുള്ള അവസരവും ലഭിക്കും.
ഹോണ്ട ഉടമകൾക്ക് അധിക ആനുകൂല്യം ലഭിക്കും. 5,000 രൂപ ലോയൽറ്റി ബോണസിനൊപ്പം 7,000 രൂപ എക്സ്ചേഞ്ച് ബോണസും നേടാം. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഹോണ്ട അമേസിന് അധികം ഓഫറുകൾ ലഭിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് 15,000 രൂപ വരെ ലാഭിക്കാൻ കഴിയും. നിലവിലുള്ള ഹോണ്ട ഉടമകൾക്ക് 5,000 രൂപ ലോയൽറ്റി ബോണസും 6,000 രൂപ എക്സ്ചേഞ്ച് ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 4000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.
