EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ വരുന്നത്. പുതിയ എസ്.യു.വിക്ക് 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ ആണുള്ളത്. ഇത് പരമാവധി 83PS പവറും 113.8Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നതാണ്. പെട്രോൾ മോഡൽ എക്സ്റ്റർ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്‍റുകളിലായി ലഭിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലുള്ള CNG ഓപ്ഷനും (69PS പവർ, 95.2Nm ടോർക്ക്) ഉണ്ട്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ 1.2 പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ
advertisement
എക്‌സ്‌റ്റർ പെട്രോൾ എംടിയുടെ അടിസ്ഥാന ഇഎക്‌സ് മോഡലിന് 5.99 ലക്ഷം രൂപ മുതലാണ് വില, ടോപ്പ് സ്‌പെക്ക് എസ്‌എക്‌സ്(ഒ) കണക്റ്റിന് 9.32 ലക്ഷം രൂപയാണ് വില. എല്ലാ പെട്രോൾ വേരിയന്റുകളുടെയും വില(എക്സ് ഷോറൂം) ചുവടെ.
എക്‌സ് – 5.99 ലക്ഷം രൂപ
എസ് – 7.27 ലക്ഷം
എസ്എക്സ് – 8 ലക്ഷം രൂപ
SX(O) – 8.64 ലക്ഷം
SX(O) കണക്ട് – 9.32 ലക്ഷം രൂപ
ഹ്യുണ്ടായ് എക്‌സ്‌റ്റർ 1.2 പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വില(എക്സ് ഷോറൂം)
എസ് – 7.97 ലക്ഷം
എസ്എക്സ് – 8.68 ലക്ഷം രൂപ
SX(O) – 9.32 ലക്ഷം രൂപ
SX(O) കണക്ട് – 10 ലക്ഷം രൂപ
ഹ്യുണ്ടായ് എക്‌സ്‌റ്റർ 1.2 സിഎൻജി എഎംടി വില (എക്സ് ഷോറൂം)
എക്‌സ്‌റ്റർ സിഎൻജി എസ്, എസ്‌എക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിൽ മാത്രമാണ് വരുന്നത്. അവയുടെ വില(എക്സ് ഷോറൂം) ഇപ്രകാരമാണ്.
എസ് – 8.24 ലക്ഷം
എസ്എക്സ് – 8.97 ലക്ഷം രൂപ
അതേസമയം ഡ്യുവൽ-ടോൺ ഓപ്ഷനുകളുടെ വില ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല.