മധുരയിലേക്കുള്ള സർവീസോടെ 2023 ജനുവരിയിൽ ആണ് ബോഡിയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ വര്ഷങ്ങളുടെ ഇടവേളയിൽ പുനരാരംഭിച്ചത്. മധുര വഴിയുള്ള ചെന്നൈ തീവണ്ടിയും ആരംഭിച്ചു. ചെന്നൈ സെൻട്രൽ എസി എക്സ്പ്രസാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നത്. തീവണ്ടിയുടെ ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കേന്ദ്ര മന്ത്രി എൽ. മുരുകൻ ജൂൺ 15 ന് നിർവഹിച്ചു.
കേരള-തമിഴ്നാട് അതിർത്തി നഗരമായ ബോഡിനായ്ക്കന്നൂരിൽ നിന്നു മൂന്ന് ദിവസമുളള ട്രെയിൻ സർവീസ് ഇടുക്കി ജില്ലക്കാർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബോഡിനായ്ക്കന്നൂരിൽ നിന്നും ചെന്നൈയിലേക്കും, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തുന്നതാണ്. രാത്രി 8:30നാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുളള ചെന്നൈ ട്രെയിൻ പുറപ്പെടുക.
advertisement
തിരികെ 20602-ാം നമ്പർ ട്രെയിൻ ബോഡിയിൽ നിന്ന് രാത്രി 8.30-ന് പുറപ്പെട്ട് തേനി(8.52) ആണ്ടിപ്പട്ടി(9.10) ഉസിലംപട്ടി(9.30) വഴി രാത്രി 10.45-ന് മധുരയിലെത്തും. രാത്രി 10.50ന് മധുരയിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് പുറപ്പെടുന്ന വണ്ടി രാവിലെ 7.55ന് ചെന്നൈയിലെത്തും.
Also Read- തേനി – ബോഡി റെയില്‍ പാത തുറക്കുന്നു; കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷ
മധുര- ബോഡിനായ്ക്കന്നൂർ റൂട്ടിൽ അൺ-റിസർവ്ഡ് എക്സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും.
നമ്പർ 06701 മധുരൈയിൽ നിന്ന് രാവിലെ 8.20ന് പുറപ്പെടും. വടപളനി( 8.35), ഉസിലംപട്ടി(9.05), ആണ്ടിപ്പട്ടി(9.25), തേനി(9.44) സ്റ്റേഷനുകൾ പിന്നിട്ട് 10.30 ന് ബോഡിയിൽ എത്തിച്ചേരും. തിരിച്ച്, ട്രെയിൻ നമ്പർ 06702 അന്നേ ദിവസം വൈകിട്ട് 5.50-ന് ബോഡിയിൽ നിന്നും പുറപ്പെടും. തേനി( 6.15) ആണ്ടിപ്പട്ടി(6.34), ഉസിലംപട്ടി(6.54), വടപളനി(7.25) സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 7.25-ന് മധുരയിലെത്തും.
ഇടുക്കിയോട് വളരെ അടുത്ത ചേർന്ന് കിടക്കുന്ന പട്ടണത്തിൽ ട്രെയിൻ സർവീസ് എത്തുന്നതോടെ ടൂറിസം, വ്യാപാരം എന്നീ മേഖലകൾ വളരെയധികം പ്രതീക്ഷയിലാണ്. ഹൈറേഞ്ചിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്ക് നീക്കം എളുപ്പമാക്കാൻ ഈ സർവീസ് സഹായിക്കുന്നതാണ്. കൂടാതെ, വിനോദസഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഈ പാത ഏറെ ഗുണകരമാകും.