ഓഗസ്റ്റ് മാസത്തില്‍ 3650 കിലോമീറ്റര്‍ പാതയാണ് വൈദ്യുതീകരിച്ചതെന്ന് ന്യൂസ് 18ന് ലഭിച്ച റെയില്‍വെ മന്ത്രാലയത്തിന്റെ രേഖയില്‍ വ്യക്തമാക്കുന്നു. 1925 മുതലാണ് റെയില്‍വെ പാത വൈദ്യുതീകരിച്ച് തുടങ്ങിയത്. തുടക്കത്തില്‍ 1500 വോള്‍ട്ട് ഡിസി വൈദ്യുതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ശേഷം 3000 വോള്‍ട്ട് ഡിസി വൈദ്യുതി സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. 1936 ആയപ്പോഴേക്കും 388 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചു.
Also read-രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റെയിൽവേ സോണിൽ; നഗരങ്ങളിൽ മുന്നിൽ ഡൽഹി
advertisement
1957ല്‍ 25 കെവി എസി സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട പാതകള്‍ക്ക് മന്ത്രാലയം മുന്‍ഗണന നല്‍കി. സെന്‍ട്രല്‍ സോണിലാണ് ആദ്യമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിൻ ഓടിയത്. ഇന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്ന് അറിയപ്പെടുന്ന ബോംബെ വിക്ടോറിയ ടെര്‍മിനസ് മുതല്‍ ഹാര്‍ബര്‍ ലൈനിലെ കുര്‍ള വരെയാണ് വൈദ്യുതീകരിച്ച പാതയിലൂടെ ആദ്യമായി തീവണ്ടി ഓടിച്ചത്. 1925 ഫെബ്രുവരി മൂന്നിനായിരുന്നു അത്. 2020 മുതല്‍ ഒരു വര്‍ഷം 6000 കിലോമീറ്ററിന് മുകളില്‍ റെയില്‍വെ പാത വൈദ്യുതീകരിക്കുന്നുണ്ട്.
അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷം വളരെ പതുക്കെയാണ് പാത വൈദ്യുതീകരിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്. വൈദ്യുതീകരണ ജോലികള്‍ക്കായി നിയമപരമായ അനുമതി നേടുന്നത് അല്‍പ്പം സങ്കീര്‍ണമാണെന്നും അതിന് സമയമെടുക്കുമെന്നും റെയില്‍വെ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് പറഞ്ഞു. അതേസമയം, ഈ വര്‍ഷമാവസാനത്തോടെ 100 ശതമാനം പാതകളും വൈദ്യുതീകരിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 14 സംസ്ഥാനങ്ങളിലെ 100 ശതമാനം പാതകളും ഇതിനോടകം തന്നെ വൈദ്യുതീകരിച്ചു കഴിഞ്ഞു.
ഒഡീഷ, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മേഘാലയ, പോണ്ടിച്ചേരി, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ 100 ശതമാനം റെയില്‍വെ പാതകളും വൈദ്യുതീകരിച്ചു. ആന്ധ്രാപ്രദേശ്, തമിഴ് നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലധികം പാതകളും വൈദ്യുതീകരിച്ചു കഴിഞ്ഞു. ശേഷിക്കുന്നവ ഈ വര്‍ഷമവസാനത്തോടെ വൈദ്യുതീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ 80 ശതമാനവും കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ 75 ശതമാനം റെയില്‍വെ പാതകളും വൈദ്യുതീകരിച്ചു.
അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ റെയില്‍ പാതകള്‍ ഇതുവരെയും വൈദ്യുതീകരിച്ച് തുടങ്ങിയിട്ടില്ല. ആകെയുള്ള 18 സോണുകളില്‍ 10 സോണുകളിലെ റെയില്‍ പാതകളും പൂര്‍ണമായും വൈദ്യുതീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയില്‍ അഞ്ച് സോണുകളില്‍ 90 ശതമാനം പാതകളും വൈദ്യുതീകരിച്ചു. 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളുന്നത് പൂജ്യം ശതമാനമാക്കാനാണ് ഇന്ത്യന്‍ റെയില്‍വെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ റെയില്‍വെ ശൃംഖലയായി ഇന്ത്യന്‍ റെയില്‍വെ മാറും.