TRENDING:

വൈഷ്ണോദേവിയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടോ? യാത്ര ഭാരത് ഗൗരവ് ട്രെയിനില്‍ ആയാലോ?

Last Updated:

ഏഴ് രാത്രികളും എട്ട് പകലും നീളുന്ന യാത്ര ജൂണ്‍ 25നാണ് ആരംഭിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വൈഷ്‌ണോദേവി-ഹരിദ്വാര്‍ ടൂര്‍ പാക്കേജിനായി ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിന്‍. ഏഴ് രാത്രികളും എട്ട് പകലും നീളുന്ന യാത്ര ജൂണ്‍ 25നാണ് ആരംഭിക്കുന്നത്. കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഭാരത് ഗൗരവ് ട്രെയിന്‍ യാത്ര ആരംഭിക്കുക. ജൂലൈ രണ്ടിന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
advertisement

തെരഞ്ഞെടുത്ത സ്റ്റേഷനിലുകളില്‍ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുണ്ടാകുക. കൊല്‍ക്കത്ത, ഖരഗ്പൂര്‍ ജംഗ്ഷന്‍, ടാറ്റ, മുറി, റാഞ്ചി, ബൊക്കാറോ സ്റ്റീല്‍ സിറ്റി, ചന്ദ്രപൂര്‍, ഗോമോഹ് ജംഗ്ഷന്‍, ഹസാരിബാഗ് റോഡ്, കൊഡര്‍മ, ഗയ, ഡെഹ്രി ഓണ്‍ സോണ്‍, സസാരം, ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുണ്ടാകുക.

ഏതൊക്കെ സ്ഥലങ്ങളാണ് സന്ദര്‍ശിക്കാനാകുക?

കാത്ര-വൈഷ്‌ണോ ദേവി ക്ഷേത്രം, ഋഷികേശ്-രാം ജുല , ലക്ഷ്മണ്‍ ജുല, ത്രിവേണി ഘട്ട്, ഹരിദ്വാര്‍-ഭാരത് മാതാ ദേവി ക്ഷേത്രം, ഗംഗാ ആരതിയ്ക്കായുള്ള ഹരി കി പൗരി എന്നീ സ്ഥലങ്ങളിലൂടെയാണ് ട്രെയിന്‍ പോകുക.

advertisement

സീറ്റുകള്‍

790 യാത്രക്കാര്‍ക്കാണ് ട്രെയിനില്‍ യാത്ര ചെയ്യാനാകുക. മൂന്ന് വിഭാഗങ്ങളിലായിട്ടാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്. ഇക്കോണമി വിഭാഗത്തില്‍ 580 സീറ്റുകള്‍, സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ 150 സീറ്റുകള്‍, കംഫര്‍ട്ട് വിഭാഗത്തില്‍ 60 സീറ്റുകള്‍ എന്നിവയാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്.

യാത്ര നിരക്ക്

ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരുടെ നിരക്ക് 13,680 ആണ്. സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് വിഭാഗത്തില്‍ 21,890 രൂപയും കംഫര്‍ട്ട് വിഭാഗത്തില്‍ 23,990 രൂപയുമാണ് യാത്ര നിരക്ക്.

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ട്രെയിനാണ് ഭാരത് ഗൗരവ് ട്രെയിന്‍. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ആരംഭിച്ചത്. എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളോടെയും ആരംഭിച്ച ട്രെയിന്‍ സര്‍വ്വീസാണിത്.

advertisement

ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ഐആര്‍സിടിസിയിലൂടെ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ എന്തെങ്കിലും തടസം നേരിടുകയാണെങ്കില്‍ 8595904082, 8595904077 എന്ന നമ്പറിലേക്ക് വിളിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് സീറ്റിംഗ് അറൈഞ്ചമെന്റിനെപ്പറ്റിയുള്ള വിവരങ്ങള്‍ റെയില്‍വേ പുറത്തുവിടും.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
വൈഷ്ണോദേവിയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടോ? യാത്ര ഭാരത് ഗൗരവ് ട്രെയിനില്‍ ആയാലോ?
Open in App
Home
Video
Impact Shorts
Web Stories