അടുത്ത മൂന്ന് വര്‍ഷത്തിലുള്ളില്‍ തങ്ങളുടെ എസ് യുവി ജീപ്പ് കോംപസില്‍ 90 ശതമാനവും പ്രാദേശികഘടകങ്ങള്‍ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുനൈ ജില്ലയിലെ രഞ്ജന്‍ഗാവിലുള്ള ടാറ്റാ മോട്ടോഴ്‌സുമായി ചേര്‍ന്ന് 50:50 എന്ന അനുപാതത്തില്‍ സംയുക്ത സംരംഭമായ നിര്‍മാണ കേന്ദ്രമുണ്ട്. ”ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ കൂടുതല്‍ പഠനത്തിലാണ്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനം. ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഞങ്ങള്‍ വലിയ തോതിലുള്ള വിപുലീകരണമാണ് നടത്തുന്നത്. അതിനാല്‍, ഇന്ത്യയിലും പല തരത്തിലുമുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുകയാണ്,” ജീപ്പ് ഇന്ത്യ ഓപ്പറേഷന്‍സിന്റെ ഹെഡ് ആദിത്യ ജയ്‌രാജ് പറഞ്ഞു.ഓട്ടോമൊബൈല്‍ ഗ്രൂപ്പായ സ്റ്റെല്ലാന്റിസിന്റെ ഭാഗമാണ് ജീപ്പ് ഇന്ത്യ.
advertisement
Also read-കേരളത്തിൽ ഈ വർഷം വാഹനങ്ങളുടെ 4 ശതമാനത്തിലേറെ ഇലക്ട്രിക് കാർ; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അനലിറ്റിക്സ് കമ്പനിയായ ക്രിസില്‍ (CRISIL) റിപ്പോര്‍ട്ട് ചെയ്തിരുന്നു.