ഇന്ത്യയില്‍ ആദ്യമായി ഇത് സ്വന്തമാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയാണ്. 2020 ഫെബ്രുവരിയിലാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. 3982 സിസി പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 542 എച്ച്പി കരുത്തുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് കാറില്‍ സാധാരണ വേഗം മുതല്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് കാര്‍ വേഗം വരെ ക്രമീകരിക്കാവുന്നതാണ്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 4.5 സെക്കന്‍ഡ് മതി. ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. മുന്നില്‍ പോകുന്ന കാറിന്റെ വേഗതയ്ക്കനുസരിച്ച് കാറിന്റെ വേഗം സ്വയം ക്രമീകരിക്കാനാകും.
advertisement
ഭാരം കുറഞ്ഞതും ദൃഢവുമായ അലുമിനിയം ബോഡിയാണ് കാറിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണവും വ്യത്യസ്തമാണ്. ബ്രിട്ടനിലെ ഫാക്ടറിയില്‍ എന്‍ജിനീയര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്നതാണ് ഓരോ കാറും. അതേസമയം കേരളത്തിലെത്തിയ കാറിന്റെ നിര്‍മാണ ചുമതല വഹിച്ചത് നാഥന്‍ ജെന്‍കിന്‍സ് എന്ന എന്‍ജിനീയറാണ്. ഇത് കാറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഉടമയുടെ ആവശ്യാനുസരണം സൗകര്യങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ വിലയില്‍ വ്യത്യാസം വരും. റോള്‍സ് റോയ്‌സ്, ബെന്റലി, പോര്‍ഷെ ഉള്‍പ്പെടെ ലോകത്തെ മിക്ക ആഡംബര കാറുകളും ഡോ. ബി ഗോവിന്ദന്‍ സ്വന്തമാക്കിയിട്ടുണ്ട്.
