TRENDING:

Vehicle Registration| സ്ഥിരവിലാസം പ്രശ്നമല്ല; KL-1 മുതൽ KL-86 വരെ വാഹനം ഏത് ആർടി ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം

Last Updated:

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ മുമ്പ് വാഹന രജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ വാഹനങ്ങള്‍ ഏത് ആർ ടി ഓഫീസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. വാഹന രജിസ്ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർഗോഡ് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർടി ഓഫീസിലോ കേരളത്തിൽ ഏത് ആർടി ഓഫീസിലോ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം.
News18
News18
advertisement

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ മുമ്പ് വാഹന രജിസ്ട്രേഷൻ സാധ്യമായിരുന്നുള്ളൂ. എന്നാൽ ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർടിഒ പരിധിയിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദേശം.

പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. സ്ഥിരം മേൽവിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികൾ മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വച്ചിരുന്നു. തൊഴിൽ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേൽവിലാസം, ഉയർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം എന്നിവയാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികൾ ഇനിമുതൽ ഒഴിവാക്കപ്പെടുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Vehicle Registration| സ്ഥിരവിലാസം പ്രശ്നമല്ല; KL-1 മുതൽ KL-86 വരെ വാഹനം ഏത് ആർടി ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം
Open in App
Home
Video
Impact Shorts
Web Stories