TRENDING:

ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്

Last Updated:

കേന്ദ്ര, കേരള സർക്കാരുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കാണ് പ്രത്യേക സീരിസ് വരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നു. കേന്ദ്ര, കേരള സർക്കാരുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും വാഹനങ്ങൾക്കാണ് പ്രത്യേക സീരിസ് വരുന്നത്. കെ എൽ 90 ആയിരിക്കും ഈ വാഹനങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

KL 90, KL 90 D സീരീസിലാണ് സംസ്ഥാന സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക. കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL 90 A, KL 90 E എന്നിങ്ങനെ ആയിരിക്കും ഇത്. KL 90 B, KL 90 F എന്നീ സീരീസുകൾ തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും. അർധസർക്കാർ സ്ഥാപനങ്ങൾ, വിവിധ കോർ‌പറേഷനുകൾ, ബോർഡുകൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക KL 90 C സീരീസിലാകും.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ എല്ലാ സർക്കാർ വാഹനങ്ങളും ഒരു ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്യാനാകും. തിരുവനന്തപുരം റീജിണൽ ട്രോൻസ്പോർട് ഓഫീസ് 2ൽ രജിസ്റ്റർ ചെയ്യാനാണ് നിർദേശം. നിലവിൽ അതാത് ജില്ലകളിലെ ആർടി ഓഫീസുകളിലാണ് സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ.

advertisement

അതേസമയം, KL 15 എന്ന കെഎസ്ആർടി ബസുകളുടെ രജിസ്ട്രേഷൻ കോഡ് തുടരും. തിരുവനന്തപുരം റീജിണൽ ട്രോൻസ്പോർട് ഓഫീസ് 1ൽ ആണ് കെഎസ്ആർടിസി ബസുകൾ രജിസ്റ്റർ ചെയ്തുവരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A special registration series is being introduced in the state for government vehicles. This special series will apply to vehicles belonging to the Central Government, Kerala Government, and local self-government institutions. The registration number assigned to these vehicles will be KL 90. A draft notification regarding this has been released.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
Open in App
Home
Video
Impact Shorts
Web Stories