TRENDING:

ഇലക്ട്രിക് കാർ വിപണിയിൽ മത്സരിക്കാൻ കിയയും; ഇവി6 ബുക്കിങ് ആരംഭിച്ചു

Last Updated:

പ്രീമിയം വിഭാഗത്തിലുള്ള ഈ കാറുകൾക്ക് യഥാക്രമം 60.95 ലക്ഷം രൂപയും 65.95 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ മത്സരിക്കാൻ ഇനി കിയയും. കിയയുടെ പുതിയ ഓൾ-ഇലക്‌ട്രിക് EV6-ന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 2023 Kia EV6, GT ലൈൻ, GT Line AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് കിയ എത്തുന്നത്. പ്രീമിയം വിഭാഗത്തിലുള്ള ഈ കാറുകൾക്ക് യഥാക്രമം 60.95 ലക്ഷം രൂപയ്ക്കും 65.95 ലക്ഷം രൂപയ്ക്കും എക്‌സ്‌ഷോറൂം വില. തിരഞ്ഞെടുത്ത കിയ ഡീലർഷിപ്പുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായും ഇത് ബുക്ക് ചെയ്യാം.
advertisement

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ 2022 ജൂണിൽ EV6 പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിപണിയിൽ Kia ഇതിനകം 432 EV6 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിൽ (ഇ-ജിഎംപി) നിർമ്മിച്ച EV6-ന് അൾട്രാ ഫാസ്റ്റ് DC ചാർജിംഗും വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനവും ഉൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകൾ മുന്നോട്ടുവെക്കുന്നുണ്ട്.

പ്രീമിയം റൈഡ് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് Kia EV6-നൊപ്പം ഒരു പുതിയ പെർഫോമൻസ് ഡ്രൈവ് അനുഭവം ഇപ്പോൾ ലഭ്യമാകുന്നതിൽ ചാരതാർഥ്യമുണ്ടെന്ന് കിയ ഇന്ത്യ സിഎസ്ബിഒ മിയുങ് സിക് സോൺ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2023 ഓൾ-ഇലക്‌ട്രിക് കിയ EV6, റൺവേ റെഡ്, യാച്ച് ബ്ലൂ, മൂൺസ്‌കേപ്പ്, അറോറ ബ്ലാക്ക് പേൾ, സ്‌നോ വൈറ്റ് പേൾ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. എആർഎഐ സാക്ഷ്യപ്പെടുത്തിയ 708 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമായാണ് ഇവി6 വരുന്നത്. ഒരു മാസത്തിനുള്ളിൽ 95 ശതമാനം ബൈബാക്ക് പോളിസി, 5 വർഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണികൾ, ബാറ്ററിയ്ക്ക് 8 വർഷം/160000 കിലോമീറ്റർ വാറണ്ടി എന്നിവ ഉൾപ്പെടുന്ന ആദ്യ 200 ഉപഭോക്താക്കൾക്ക് കമ്പനി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഇലക്ട്രിക് കാർ വിപണിയിൽ മത്സരിക്കാൻ കിയയും; ഇവി6 ബുക്കിങ് ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories