ഓല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ: ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യ സ്‌കൂട്ടറിന്റെ രണ്ടു മോഡലുകൾ അവതരിപ്പിച്ചു കഴിഞ്ഞു. യഥാക്രമം 99,999 രൂപയും 1,21,999 രൂപയും വില വരുന്ന എസ് 1, എസ് 1 പ്രോ എന്നീ മോഡലുകളാണ് ഓല ഇലക്ട്രിക് വിപണിയിലെത്തിച്ചിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ സ്‌കൂട്ടറുകൾക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 3 സെക്കന്റുകൾ മതി. 750 വാട്ട് ശേഷിയുള്ള പോർട്ടബിൾ ചാർജറും സ്‌കൂട്ടറിനോടൊപ്പം ലഭിക്കും. 2.9 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ആറു മണിക്കൂർ കൊണ്ട് പൂർണമായി ചാർജ് ചെയ്യാം. പ്രതീക്ഷിക്കപ്പെടുന്ന ഹൈപ്പർചാർജ് നെറ്റ്‌വർക്ക് ഓല യാഥാർഥ്യമാകുന്നതോടെ കേവലം 18 മിനിറ്റിനുള്ളിൽ ഈ സ്‌കൂട്ടർ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
advertisement
ഏഥർ 450 എക്സ്: ആകെ 116 കിലോമീറ്റർ പരിധിയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില 1.32 ലക്ഷം രൂപയാണ്. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആണ്. 2.61 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തിനുള്ളത്. 3 മണിക്കൂറും 33 മിനിറ്റും സമയത്തിനുള്ളിൽ വാഹനം 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം.
സിംപിൾ വൺ: ഓല സ്‌കൂട്ടറിന്റെ പ്രധാന എതിരാളിയായ സിംപിൾ എനർജിയുടെ സ്കൂട്ടറിന്റെ 4.8 കിലോവാട്ട് ഹവർ ശേഷിയുള്ള ബാറ്ററി ഓലയുടേതിനേക്കാൾ ശക്തമാണ്. ഈ ബാറ്ററിയുടെ സഹായത്താൽ എക്കോ മോഡിൽ 236 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും. 1.09 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്- ഷോറൂം വില.
Read also: വാഗൺ ആർ എക്സ്ട്രാ എഡിഷൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുകി; വില 5.36 ലക്ഷം രൂപ
ബജാജ് ചേതക് ഇലക്ട്രിക്: ബജാജ് അവതരിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ അർബൻ മോഡലിന് 1.42 ലക്ഷം രൂപയും പ്രീമിയം മോഡലിന് 1.44 ലക്ഷം രൂപയുമാണ് വില. 2.9 കിലോ വാട്ട് ഹവർ ശേഷിയുള്ള ബാറ്ററിയുമായി എക്കോ മോഡിൽ 95 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ ഈ സ്കൂട്ടറിന് കഴിയും.
