TRENDING:

ഗംഗാ വിലാസ് ക്രൂയിസ്: 50 ദിവസത്തെ നദീയാത്ര; ടിക്കറ്റ് നിരക്ക് എത്ര? ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

Last Updated:

27 നദീതടങ്ങളുടെയും 50-ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും ക്രൂയിസ് കപ്പല്‍ സഞ്ചരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദി യാത്രയ്ക്കായി തയാറെടുത്ത് ഗംഗാ വിലാസ് ക്രൂയിസ്. 50 ദിവസം നീണ്ടുനില്‍ക്കുന്നതാണ്‌ ഗംഗാ വിലാസ് ക്രൂയിസ് യാത്ര. 27 നദീതടങ്ങളുടെയും 50-ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും ക്രൂയിസ് കപ്പല്‍ സഞ്ചരിക്കും.
advertisement

ജനുവരി 13ന് വാരാണസിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ക്രൂയിസ് ‘ഗംഗാ വിലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ക്രൂയിസ് യാത്രക്ക് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും എന്തൊക്കെയാണ് യാത്രയിലെ ഓഫറുകള്‍ എന്നുമുള്ള അന്വേഷണത്തിലാണ് വിനോദസഞ്ചാരികള്‍. ഇതിനെക്കുറിച്ച് വിശദമായി അറിയാം.

വിനോദസഞ്ചാരികള്‍ക്ക് അന്റാര ലക്ഷ്വറി റിവര്‍ ക്രൂയിസിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഉദ്ഘാടന യാത്രയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞതായി അന്റാര ലക്ഷ്വറി റിവര്‍ ക്രൂയിസ് സ്ഥാപകനും സിഇഒയുമായ രാജ് സിംഗ് മണികണ്‍ട്രോളിനോട് പറഞ്ഞു.

advertisement

ക്രൂയിസ് കപ്പലിലെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റുപോയെന്നും രണ്ട് വര്‍ഷത്തേക്ക് പൊതുജനങ്ങള്‍ക്ക്‌പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്നും ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കാഷിഫ് സിദ്ദിഖി പറഞ്ഞു. 2020-ല്‍ പദ്ധതി തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്, എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് വൈകുകയായിരുന്നു.

Also read-ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ്; ​ഗം​ഗാ വിലാസിനെക്കുറിച്ചറിയാം

ക്രൂയിസ് യാത്ര പാക്കേജില്‍ എന്തെല്ലാം

സൈറ്റ്‌സീംങ്, എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാം എന്നിവ ഉള്‍പ്പെടുന്ന ഒരു പാക്കേജിന് ഒരാള്‍ക്ക് ഒരു രാത്രിക്ക് ഏകദേശം 25,000 രൂപയാണ് ഈടാക്കുന്നതെന്ന് സിംഗ് പറഞ്ഞു. കപ്പലിലെ സ്യൂട്ടുകള്‍ 38 ലക്ഷം രൂപയ്ക്ക് വിറ്റതായി സിദ്ദിഖ് പറഞ്ഞു. സെപ്റ്റംബറില്‍ രണ്ട് ക്രൂയിസുകള്‍ കൂടി കൊണ്ടുവരുമെന്ന് സിംഗ് പറഞ്ഞു.

advertisement

‘ഇതുവഴി സഞ്ചാരികള്‍ക്ക് അവര്‍ മുമ്പ് കണ്ടിട്ടില്ലാത്ത സ്ഥലങ്ങള്‍ കാണാനാകും, സഞ്ചാരികള്‍ക്ക് ബക്സര്‍, ജാര്‍ഖണ്ഡിലെ രാജ്മഹലിലെ കോട്ടകള്‍, കൊട്ടാരങ്ങള്‍, പിന്നെ ബംഗ്ലാദേശിലെ സ്ഥലങ്ങള്‍, കാസിരംഗ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും,’ സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വാരണാസില്‍ നിന്ന് ബംഗ്ലാദേശ് വഴി സഞ്ചരിച്ച് അസമിലെ ദിബ്രുഗഡിലാണ് ക്രൂയിസ് എത്തിച്ചേരുക. 3,200 കിലോമീറ്ററാണ് ക്രൂയിസ് കപ്പല്‍ സഞ്ചരിക്കുക. സുന്ദര്‍ബന്‍സ് ഡെല്‍റ്റ, കാസിരംഗ നാഷണല്‍ പാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള ദേശീയ പാര്‍ക്കുകളിലൂടെയും സങ്കേതങ്ങളിലൂടെയും ഗംഗാ വിലാസ് ക്രൂയിസ് കടന്നുപോകുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

advertisement

അന്റാര ഗംഗാസ് വോയേജര്‍ I, II, അന്റാര നൗക വിലാസ് എന്നിവയുള്‍പ്പെടെയുള്ള തങ്ങളുടെ ക്രൂയിസുകളെ അപേക്ഷിച്ച് വലിയ മുറികളാണ് ഗംഗാ വിലാസ് ക്രൂയിസ് കപ്പലില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് സിദ്ദിഖി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗംഗാ വിലാസ് ക്രൂയിസിലെ മുറികളുടെ വലുപ്പം 360-380 ചതുരശ്ര അടിയാണ്, മറ്റ് ക്രൂയിസുകളില്‍ ഇത് 260-320 ചതുരശ്ര അടിയാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ റിവര്‍ ക്രൂയിസ് എന്ന പ്രത്യേകതയും ഗംഗാ വിലാസ് ക്രൂയിസിന്റെ സവിശേഷതയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ഗംഗാ വിലാസ് ക്രൂയിസ്: 50 ദിവസത്തെ നദീയാത്ര; ടിക്കറ്റ് നിരക്ക് എത്ര? ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories