എമെയ, എലറ്റർ, എമിറ, എവിജ തുടങ്ങിയ ആഡംബര സ്പോർട്സ് വാഹനങ്ങൾ നിർമ്മിക്കുന്ന ഇംഗ്ലണ്ട് ആസ്ഥാനമായ കാർ നിർമ്മാതാക്കൾ ഇന്ത്യയിലെ എക്സ്ക്ലൂസിവ് മോട്ടോർസുമായി കൈ കോർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബെന്റലി മോഡൽ കാറുകളുടെ വിപണനത്തിൽ ഇപ്പോൾ തന്നെ ഇന്ത്യയിൽ മുൻ നിരയിൽ ഉള്ള എക്സ്ക്ലൂസീവ് മോട്ടോർസ് ലോട്ടസ് കാറുകൾക്കായി പുതിയ ഒരു ശാഖ അടുത്ത വർഷം തുടങ്ങിയേക്കും.
Also read-ആൾട്ടോയ്ക്ക് ഇത്ര വിലയോ? പാകിസ്ഥാനിലെ സുസുക്കി ആൾട്ടോയുടെ വില അറിയാമോ?
advertisement
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരിയായ സമയത്താണ് ഞങ്ങൾ ഇവിടേക്ക് എത്തിയിരിക്കുന്നത്. ഇവിടുത്തെ എല്ലാവിധ സൗകര്യങ്ങളെക്കുറിച്ചും ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ അന്വേഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഞങ്ങൾക്ക് ഒത്തുപോകാൻ കഴിയുന്ന വിതരണക്കാരെക്കുറിച്ചും ഞങ്ങൾ അന്വേഷിച്ചു. എക്സ്ക്ലൂസിവ് മോട്ടോഴ്സിന്റ സഹായത്തോടെ ഞങ്ങളുടെ ബ്രാൻഡ് ഞങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കും” ആഫ്റ്റർ സെയിൽസ്, ഏഷ്യ പസിഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവയുടെ കമ്പനി മേധാവി ഡോമിനിക് ബാംഗാർട്ട് പറഞ്ഞു.
ഈ ബ്രിട്ടീഷ് കാർ നിർമ്മാതാക്കളുടെ ആദ്യ മോഡലായ എലേറ്ററിന്റെ ബേസ് മോഡലിന് 2.55 കൊടിയും എലേറ്റർ എസിന് 2.75 കോടി രൂപയും എലേറ്റർ ആറിന് 2.99 കോടി രൂപയ്ക്കുമാണ് നിർമ്മാതാക്കളിൽ നിന്നും വിതരണക്കാർക്ക് ലഭിക്കുക. എക്സ്ചേഞ്ച് വിലയും ടാക്സും മാറുന്നതനുസരിച്ച് ഈ വിലയിൽ ചില വ്യത്യാസങ്ങൾ എലേറ്റർ വാഹനങ്ങൾക്ക് ഉണ്ടാകാറുണ്ട്.
” സ്പോർട്സ് വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വിപണനം ഇന്ത്യയിൽ വളരെ കൂടി വരുന്ന കാലമാണിത്, ഇന്ത്യയിൽ വലിയൊരു എണ്ണം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ സാധിക്കും എന്നു തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, അത് എത്ര എന്നുള്ളത് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല ” എന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെ സെയിൽസ് ടാർഗറ്റ് എത്രയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
450kw/603 എപി സിംഗിൾ സ്പീഡ് വേർഷൻ ആണ് എലേറ്റർ എസ്, 600 കി മീ ആണ് ഇതിന് സഞ്ചരിക്കാൻ കഴിയുന്ന മാക്സിമം ദൂരം. എലേറ്റർ ആറിന് 675kw/905എപി ഡുവൽ സ്പീഡ് സിസ്റ്റം ആണ് ഉള്ളത്, 490 കി മീ ആണ് ഇതിന്റെ മാക്സിമം റേഞ്ച്. 2.95 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കി മീ / മണിക്കൂർ എന്ന വേഗതയിലേക്ക് എത്താൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗത ഏറിയ ഡ്യൂവൽ മോട്ടർ ഇലക്ട്രിക് SUV തങ്ങളുടേതാണ് എന്ന് ലോട്ടസ് പറഞ്ഞു.
ഈ മോഡലിന് വേണ്ടി എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന ചോദ്യത്തിന് “ബുക്കിങ് ഞങ്ങൾ ഉടൻ തന്നെ ആരംഭിക്കും, ഉപഭോക്താക്കൾ 6 മുതൽ 7 മാസം വരെയോ ചിലപ്പോൾ ഒരു വർഷം വരെയോ കാത്തിരിക്കേണ്ടി വരും എന്നും എക്സ്ക്ലൂസ്സീവ് മോട്ടോഴ്സിന്റെ മാനേജിങ് ഡയറക്ടർ ആയ സത്യ ബഗ്ല പറഞ്ഞു. 2024 മാർച്ചോടെ പെട്രോളിൽ പ്രവർത്തിക്കുന്ന എമിറ സ്പോർട്സ് കാറും ഇന്ത്യൻ മാർക്കെറ്റിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ 2L ടർബോചാർജ് 4 സിലിണ്ടർ 60hp എഞ്ചിനും അല്ലെങ്കിൽ 6 സിലിണ്ടർ സൂപ്പർചാർജ് 400hp എഞ്ചിനും തുടങ്ങി രണ്ട് വേർഷനുകളിൽ ആണ് ഇവ ഉപഭോക്താക്കൾക്ക് ലഭിക്കുക.
100 ശതമാനം ഇറക്കുമതി തീരുവയിലാണ് ലോട്ടസ് വാഹനങ്ങൾ ഇന്ത്യയിൽ എത്തുക. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വാതന്ത്ര്യ വ്യാപാര കരാറിനെ കുറിച്ച് ചോദിച്ചപ്പോൾ ” ടാക്സ് കുറയുന്നത് എന്തുകൊണ്ടും ഞങ്ങൾക്ക് ആശ്വാസകരമാണ് എന്നും അത് മറ്റ് മാർക്കെറ്റുകളെപ്പോലെ തന്നെ ഇന്ത്യയിലും ഞങ്ങളുടെ കാറുകളുടെ വിൽപ്പന കൂട്ടുമെന്നും ബാംഗാർട്ട് പറഞ്ഞു.