മഹീന്ദ്ര ബൊലേറോ
മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നായ ബൊലേറോ 24,000 രൂപ വരെ വിലക്കിഴിവിൽ ലഭിക്കും. ഇതില്‍ 6000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട്, 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 3000 രൂപയുടെ അധിക കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു.
മഹീന്ദ്ര മറാസോ
മറാസോ എംപിവിയ്ക്ക് പ്രഖ്യാപിച്ച ഓഫറുകളില്‍ 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5200 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും 20000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. 40,200 രൂപയുടെ മൊത്തം ആനുകൂല്യങ്ങളോടെയാണ് എംപിവി ലഭ്യമാവുക.
advertisement
മഹീന്ദ്ര എക്‌സ്‌യുവി300
മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവിയായ എക്‌സ്‌യുവി300 69,003 രൂപ വരെയുള്ള ആകര്‍ഷകമായ ഓഫറുകളില്‍ ലഭ്യമാണ്. ഇതില്‍ 30,003 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 25,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. കൂടാതെ 10,000 രൂപ വരെയുള്ള മറ്റ് ഓഫറുകളും ലഭ്യമാണ്.
മഹീന്ദ്ര അള്‍ട്ടുരാസ് ജി4
28.84 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്‌സ് ഷോറൂം വില, ഡല്‍ഹി) ആരംഭിക്കുന്ന മഹീന്ദ്ര അള്‍ട്ടുരാസ് ജി4ന് ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 11,500 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 20,000 രൂപ വരെയുള്ള മറ്റ് അധിക ഓഫറുകള്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. മൊത്തം 81,500 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
മഹീന്ദ്ര സ്‌കോര്‍പിയോ
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിക്ക് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ മറ്റ് ഇളവുകളും ലഭ്യമാണ്.
അതേസമയം, കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി തങ്ങളുടെ പുതിയ ബലേനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 6.35 രൂപ ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. അകത്തും പുറത്തും നിരവധി അപ്ഡേറ്റുകളുമായാണ് പുതിയ ബലേനോ എത്തുന്നത്.