TRENDING:

മലപ്പുറം സ്വദേശി 10 ലക്ഷം മുടക്കി ലംബോർഗിനി വിമാനത്തിലെത്തിച്ചു; ആറുമാസം കേരളത്തിലോടിക്കാം

Last Updated:

ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കാർ കൊണ്ടുവന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി വിമാന മാര്‍ഗം വിദേശത്തു നിന്ന് കാർ കൊണ്ടുവന്നു. മലപ്പുറം തിരൂർ സ്വദേശിയും അബുദാബിയിൽ വ്യവസായിയുമായ റഫീഖ് ആണ് 3.7 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാർ വിമാനത്തിൽ എത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കാർ കൊണ്ടുവന്നത്.
Lamborghini
Lamborghini
advertisement

വിമാനമാര്‍ഗം കാർ കൊണ്ടുവരുന്നതിന് ഏകദേശം പത്ത് ലക്ഷം രൂപയാണ് ചെലവായത്. വിദേശത്തുനിന്ന് കാറുകൾ സാധാരണയായി കപ്പലിലാണ് കൊണ്ടുവരാറുള്ളത്. അബുദാബി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. കസ്റ്റംസിന്റെ കാര്‍നെറ്റ് സ്‌കീം പ്രകാരമാണ് ലംബോർഗിനി കാർ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതുപ്രകാരം വിദേശത്തുനിന്ന് കൊണ്ടുവരുന്ന കാറുകള്‍ക്ക് ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. വണ്ടി ആറ് മാസം വരെ കേരളത്തില്‍ ഉപയോഗിക്കാം. ആറ് മാസം കഴിഞ്ഞാല്‍ ഇത് മടക്കിക്കൊണ്ടുപോകണമെന്നാണ് വ്യവസ്ഥ.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാല പ്രതിഭ; ആദ്യ ചിത്ര പ്രദർശനം മൂന്നാം വയസ്സിൽ

advertisement

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍ അര്‍മാന്‍ റഹേജ, തന്റെ ആദ്യത്തെ ചിത്ര പ്രദര്‍ശനം നടത്തി. ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. ലോകത്താമാനമുള്ള കുട്ടി കലാകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ഈ ബാല പ്രതിഭയ്ക്ക് മൂന്നു വയസ്സു മാത്രമാണ് പ്രായം! കഴിഞ്ഞ വര്‍ഷം വസന്ത് വാലി സ്‌കൂളിലാണ് അര്‍മാന്‍ തന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. തന്റെ പെയിന്റിങ്ങുകള്‍ വിറ്റ് കിട്ടിയ പണം കോവിഡ് 19 ബാധിക്കപ്പെടുകയും അനാഥരാക്കുകയും ചെയ്ത കുട്ടികള്‍ക്കായി സംഭാവന ചെയ്യുകയായിരുന്നു അര്‍മാന്‍.

advertisement

Also Read- Rashid Khan | 'ലോകകപ്പ് നേടിയിട്ടേ കല്യാണം കഴിക്കൂ'! വാര്‍ത്തയില്‍ പ്രതികരണവുമായി റാഷിദ് ഖാന്‍

ഓട്ടിസവും മറ്റ് മാനസിക വെല്ലുവിളികളും നേരിടുന്ന കുട്ടികള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ തമന്ന ഫൗണ്ടേഷന്‍ മുഖേനയാണ് അര്‍മാന്‍ തന്റെ സംഭാവന നൽകിയത്. തന്റെ ചുറ്റുപാടുകളോടുള്ള അര്‍മാന്റെ നിരീക്ഷണം ചിത്ര പ്രദര്‍ശനം സന്ദര്‍ശിക്കാനെത്തിയ കാഴ്ചക്കാരുടെ കൈയടി നേടിയിരിക്കുകയാണ്. ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്, തമന്ന ഫൗണ്ടേഷന്റെ ഡയറക്ടറായ ഉഷാ വര്‍മ്മയും, തമന്നാ ചോനയും ചേര്‍ന്നാണ്. കൂടാതെ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ദൃശ്യങ്ങള്‍ ചായക്കൂട്ടുപയോഗിച്ച് പകര്‍ത്തിയ ഈ ബാല പ്രതിഭയെ അഭിനന്ദിക്കാനായി പല പ്രമുഖ വ്യക്തികളും പ്രദർശന സ്ഥലത്ത് എത്തിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെറും 3 വയസ്സുകാരനായ അർമാൻ, ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിന്റെ ചരിത്രത്തിൽ ഒറ്റയ്ക്കൊരു ചിത്ര പ്രദർശനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരനായി മാറി. ഡൽഹിയിലാണ് അർമാൻ ജനിച്ചത്. അക്രിലിക്, വാട്ടർ കളറുകൾ, പോസ്റ്റർ കളേഴ്സ് എന്നിവ ഉപയോഗിച്ച് താൻ കാണുന്ന കാഴ്ചകൾ ഭംഗിയായി ക്യാൻവാസിലേയ്ക്ക് പകർത്താൻ അർമാന് കഴിഞ്ഞിട്ടുണ്ട്. പ്രായത്തെ പിന്നിലാക്കി ഈ കഴിവ് അർമാനിൽ അന്തർലീനമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
മലപ്പുറം സ്വദേശി 10 ലക്ഷം മുടക്കി ലംബോർഗിനി വിമാനത്തിലെത്തിച്ചു; ആറുമാസം കേരളത്തിലോടിക്കാം
Open in App
Home
Video
Impact Shorts
Web Stories