പ്രധാനമായും മിനി കാറുകളായ ആൾട്ടോ, എസ് പ്രസ്സോ എന്നീ മോഡലുകളുടെ വിൽപനയാണ് കുറഞ്ഞത്. എസ്-പ്രെസോ മുൻവർഷം 16,320 യൂണിറ്റുകൾ വിറ്റിരുന്ന സ്ഥാനത്ത് ഈ ഡിസംബറിൽ വിൽപന 9,765 യൂണിറ്റ് ആയി കുറഞ്ഞു.
അതുപോലെ, കോംപാക്ട് കാറുകളായ സെലെരിയോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ എന്നിവയുടെ വിൽപ്പന 2021 ഡിസംബറിൽ 69,345 യൂണിറ്റായിരുന്നത് 2022 ഡിസംബറിൽ 57,502 യൂണിറ്റായി കുറഞ്ഞു.
അതേസമയം എർട്ടിഗ, എസ്-ക്രോസ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ ഡിസംബറിൽ വലിയ കുതിപ്പുണ്ടായി. ഈ നാല് മോഡലുകളും ചേർന്ന് മുൻ വർഷം വിറ്റ 26,982 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഇത്തവണ 33,008 യൂണിറ്റുകളായി വർദ്ധിച്ചു. Eeco പോലുള്ള വാനുകളുടെ വിൽപ്പനയിലും ഡിസംബറിൽ നേരിയ വർധനയുണ്ടായി. ഈക്കോ ഒരു വർഷം മുമ്പ് വിറ്റ 9,165 ൽ നിന്ന് ഇത്തവണ 10,581 യൂണിറ്റുകൾ വിറ്റു.
advertisement
വാഹനനിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗർലഭ്യം കാരണം ആഭ്യന്തര മോഡലുകളിലെ വാഹനങ്ങളുടെ ഉത്പാദനത്തെ ബാധിച്ചതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാരുതി സുസുക്കിയുടെ ഓഹരികൾ 0.27 ശതമാനം ഇടിഞ്ഞ് 8,413 രൂപയിലാണ് ക്ലോസ് ചെയ്തത്.