നെക്സ്റ്റ്-ജെന്‍ കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ഇതിന് പവര്‍ ലഭിക്കുന്നത്. ഇത് 5,300 rpm-ല്‍ പരമാവധി 56 bhp കരുത്തും 3,400 rpm-ല്‍ 82.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. പവറും ടോര്‍ക്കും യഥാക്രമം 9 ബിഎച്ച്പിയും 7 എന്‍എമ്മുമാണ്. ഇത് ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പിനേക്കാള്‍ കുറവാണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 32.73 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഇത് മുന്‍ സിഎന്‍ജി മോഡലിനേക്കാള്‍ 1.53km/kg കൂടുതലാണ്. കൂടാതെ, നിലവില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള സിഎന്‍ജി മോഡലായ സെലേരിയോ സിഎന്‍ജിയേക്കാള്‍ 2.87 കി.മീ / കി.ഗ്രാം കുറവുമാണ്.
advertisement
Also Read- ലോകത്തിലെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളുകളിൽ ഒന്നായ BMW M 1000 RR ന്റെ മനോഹരമായ ചിത്രങ്ങൾ
'ജനപ്രിയ കാറായ എസ്-പ്രസോയുടെ വിജയത്തിനു പിന്നാലെയാണ് എസ്-സിഎന്‍ജി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സാധാരണ വേരിയന്റിന്റെ 2.26 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. എസ്-പ്രസോ എസ് സിഎന്‍ജി അതിന്റെ ഇന്ധനക്ഷമതയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോള്‍ 10 എസ്-സിഎന്‍ജി മോഡലുകള്‍ ഉണ്ട്.''പുതിയ എസ്-പ്രസോ എസ്-സിഎന്‍ജി അവതരിപ്പിച്ചുകൊണ്ട്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
മാരുതി സുസുക്കി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫെസിലിറ്റിയിലാണ് എസ്-പ്രെസ്സോ സിഎന്‍ജി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. മറ്റ് മാരുതി സുസുക്കി സിഎന്‍ജി മോഡലുകള്‍ക്ക് സമാനമായി, ഡ്യുവല്‍-ഇന്റര്‍ഡിപ്പന്റന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും (ഇസിയു) വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Also Read- YD Atto 3 ഇലക്ട്രിക് എസ്‌യുവി; ഡിസൈനും ഇന്റീരിയറും ഫീച്ചറുകളും
ടെയില്‍ഗേറ്റിലെ ഒരു അധിക എസ്-സിഎന്‍ജി ബാഡ്ജ് കൂടാതെ, എസ് പ്രസ്സോ സിഎന്‍ജി അതിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍, എസ്-പ്രസോ സിഎന്‍ജിയിൽ രണ്ട് എയര്‍ബാഗുകള്‍, EBD ഉള്ള ABS, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ഉണ്ട്.
വിഎക്‌സ്‌ഐ വേരിയന്റിന് 6.10 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരുന്നത്. ചുരുക്കി പറഞ്ഞാല്‍, എസ്-പ്രസോ സിഎന്‍ജിക്ക് സാധാരണ പെട്രോള്‍ വേരിയന്റുകളേക്കാള്‍ 95,000 രൂപ അധികം മുടക്കേണ്ടി വരും. ഇന്ത്യയിലെ കാര്‍ വിപണി ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വാഹനത്തിന്റെ മൈലേജിനാണ് (Mileage). കാര്‍ വാങ്ങുന്ന ഒരു ഇന്ത്യക്കാരന്‍ ആദ്യം പരിഗണിക്കുന്ന ഘടകവും വാഹനത്തിന്റെ ഇന്ധനക്ഷമതയായിരിക്കും.