വാഹനത്തിന്റെ പുറം ഭാഗത്തേക്കുള്ള സ്റ്റൈലിങ്ങിന്റെ ഭാഗമായി പുതിയ മോഡലിന് മുന്നിലും പിന്നിലുമായി ബമ്പർ പ്രൊട്ടക്റ്റർ, വീൽ ആർച്ച് ക്ലാഡിങ്, സൈഡ് സ്കേർട്ട്, കറുത്ത നിറത്തിലുള്ള ബോഡി സൈഡ് മൗൾഡിങുകൾ എന്നിവ ഉണ്ടാകും. ഇതിനുപുറമെ വാഹനത്തിന്റെ മുന്നിലും പുറകിലുമായി ക്രോം ഗാർണിഷ്, ഫോഗ് ലാമ്പ് ഗാർണിഷ്, അപ്പർ ഗ്രിൽ ക്രോം ഗാർണിഷ്, നമ്പർ പ്ലേറ്റ് ഗാർണിഷ് എന്നിവയും ഈ മോഡലിന്റെ പ്രത്യേകതകളാണ്.
സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും മാരുതി സുസുകിയുടെ പുതിയ മോഡൽ തയ്യാറല്ല. സീറ്റ്ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ എയർബാഗ്, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്‌ട്രിബ്യൂഷൻ സംവിധാനമുള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സൗകര്യങ്ങളും യാത്രികരുടെ സുരക്ഷയെ ലക്ഷ്യം വെച്ച് ഈ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിൽ ക്യാബിനിൽ ഒരു ഇന്റീരിയർ സ്റ്റൈലിങ് കിറ്റ് കൂടി സജ്ജീകരിക്കും. ഇതും വാഗൺ ആർ എക്സ്ട്രാ എഡിഷന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. യാത്രികരുടെ സൗകര്യത്തിനായി ഒരു ഡിജിറ്റൽ എയർ ഇൻഫ്ലേറ്റർ, കാർ ചാർജർ എക്സ്റ്റൻഡർ, ട്രങ്ക് ഓർഗനൈസർ എന്നിവയും ഈ കാറിൽ മാരുതി നൽകുന്നുണ്ട്.
advertisement
വാഗൺ ആറിന്റെ സ്റ്റാൻഡേർഡ് V വേരിയന്റിൽ നിന്ന് വ്യത്യസ്തമായി ആകെ 13 അപ്ഗ്രേഡുകളാണ് ഈ പുതിയ മോഡലിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ മാറ്റങ്ങളെല്ലാം വാഹനത്തിന്റെ പുറത്തും അകത്തുമുള്ള സ്റ്റൈലിങ്, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ ബാധകമായിരിക്കും. ഡീലർ തലത്തിൽ എല്ലാ ആക്സസറികളും അടങ്ങിയ കിറ്റ് 23,000 രൂപയ്ക്കായിരിക്കും ലഭിക്കുക. 67 ബി എച്ച് പിയും 90 എൻ എമ്മും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ലിറ്ററിന്റെ മൂന്ന് സിലിണ്ടറുകളുള്ള എഞ്ചിനും 82 ബി എച്ച് പിയും 113 എൻ എമ്മും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ ശേഷിയുള്ള നാല് സിലിണ്ടറുകളുള്ള പെട്രോൾ എഞ്ചിനുമാണ് ഈ മോഡലിന് ഉണ്ടാവുക. രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യൻ വിപണിയിൽ അരങ്ങ് വാഴുന്ന ബ്രാൻഡ് ആണ് മാരുതി സുസുകി വാഗൺ ആർ.
