ആൾട്ടോ
ആൾട്ടോയുടെ അടിസ്ഥാന എസ്റ്റിഡി വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റ് കാറുകൾക്കും മാരുതി സുസുക്കി 33,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 15,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. 3.25 ലക്ഷം മുതൽ 4.95 ലക്ഷം വരെയാണ് ആൾട്ടോയുടെ വില.
എസ്-പ്രസ്സോ (S-Presso)
3.85 ലക്ഷം മുതൽ 5.56 ലക്ഷം രൂപ വരെയുള്ള മാരുതി സുസുക്കി എസ്-പ്രസ്സോ, എക്സ്ചേഞ്ച് ബോണസിന്റെ ആനുകൂല്യം ഒഴികെ ആൾട്ടോയുടെ അതേ ഓഫറുകളോടെ ലഭ്യമാണ്. എസ്-പ്രസ്സോക്ക് 10,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നത്. ഈ ഓഫറുകളുടെ ആകെ ആനുകൂല്യങ്ങൾ 28,000 രൂപയാണ്.
advertisement
ഈകോ (Eeco)
മാരുതി സുസുക്കി ഇക്കോയ്ക്ക് 10,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
വാഗൺ ആർ (Wagon R)
38,000 രൂപ വരെയുള്ള മികച്ച ഓഫർ ആനുകൂല്യങ്ങളുമായി വാഗൺ ആർ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ബോണസ് 10,000 ഉം കോർപ്പറേറ്റ് കിഴിവ് 3,000 രൂപയുമാണ്. കാറിന് ലഭിക്കുന്ന ഉപഭോക്തൃ ഓഫർ 25,000 രൂപയാണ്. 5.18 ലക്ഷം മുതൽ 6.58 ലക്ഷം രൂപ വരെയാണ് വാഗൺ ആറിന്റെ റീട്ടെയിൽ വില. കമ്പനി ഈ മാസം കാറിന്റെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെലേരിയോ (Celerio)
ഉപഭോക്തൃ ഓഫറും 10,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം സെലേറിയോയ്ക്കുള്ള ഓഫറുകൾ 23,000 രൂപയാണ്.
സ്വിഫ്റ്റും, സ്വിഫ്റ്റ് ഡിസയറും (Swift and Swift Dzire)
സെഗ്മെന്റിലെ ഏറ്റവും വിജയകരമായ കാറുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റ്. 23,000 രൂപ വരെ ആനുകൂല്യങ്ങളോടെ സിഫ്റ്റ് ലഭ്യമാണ്. അതിൽ എക്സ്ചേഞ്ച് ബോണസും 20,000 രൂപയുടെ ഉപഭോക്തൃ ഓഫറുകളും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു. സ്വിഫ്റ്റ് ഡിസയറും ഇതേ ആനുകൂല്യ ഓഫറുകളോടെ ലഭ്യമാണ്.
ബ്രെസ്സ (Brezza)
മാരുതി സുസുക്കിയുടെ സബ് 4 മീറ്റർ എസ്യുവിയായ ബ്രെസ്സ വാങ്ങുന്നവർക്ക് 18,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ ഓഫറുകളുടെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്തൃ ആനുകൂല്യവും യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്. 7.69 ലക്ഷം മുതൽ 11.34 ലക്ഷം രൂപ വരെയാണ് ബ്രെസ്സയുടെ വില.
ഇവിടെ പരാമർശിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെടാം. അതിനാൽ കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.