എംജിയുടെ സഹോദര ബ്രാൻഡായ വൂളിങ്ങിന്റെ എയർ ഇവിയെ (കോഡ് നെയിം: E230) അടിസ്ഥാനമാക്കിയുള്ളതാണ് എംജിയുടെ പുതിയ ബജറ്റ്-ഫ്രണ്ട്ലി ഇവി. എംജി മോട്ടോഴ്‌സ് പുറത്തിറക്കാനിരിക്കുന്ന ഇവിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും കാർ വൂളിങ് എയറിന്റെ 2-ഡോർ ബോഡി സ്റ്റൈൽ നിലനിർത്തുമെന്നാണ് വിവരം. കൂടാതെ ഇതിന് അലോയ് വീലുകളും ഉണ്ടായിരിക്കും.
Also Read- കാറുകൾക്കും ഇരുചക്രവാഹനങ്ങളും ജൂൺ മുതൽ വില ഉയരും; പുതുക്കിയ ഇൻഷുറൻസ് നിരക്കുകൾ അറിയാം
advertisement
പുതിയ എംജി ഇവിക്ക് ആൾട്ടോയേക്കാൾ നീളം കുറവായിരിക്കുമെന്നും 2010 എംഎം വീൽബേസ് ആയിരിക്കുമെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വൂളിങ് എയർ പോലുള്ള ചെറിയ കാറുകൾ ടോക്കിയോ പോലെയുള്ള തിരക്കേറിയ നഗരങ്ങളിൽ വലിയ ആശ്വാസമാണ്. എന്നാൽ അത്തരമൊരു കാർ ഇന്ത്യൻ നഗരങ്ങൾക്ക് അനുയോജ്യമാകുമോ എന്ന് കണ്ടറിയണം.
എംജിയുടെ ഈ കോംപാക്റ്റ് ഇവിയിൽ 40 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും 150 കിലോമീറ്റർ റേഞ്ചുള്ള 20-25 കെഡബ്ല്യുഎച്ച് ബാറ്ററിയുമായിരിക്കം ഉണ്ടാകുക എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ വിവരം അനുസരിച്ച് ടാറ്റ ഓട്ടോകോമ്പ് ആയിരിക്കും ബാറ്ററി നൽകുക. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള Li-ion ബാറ്ററി പാക്കുകളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, സേവനം എന്നിവയ്ക്കായി ചൈനീസ് ബാറ്ററി വിതരണക്കാരായ ഗോഷനുമായി ടാറ്റ ഓട്ടോകോംപ് ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
പുതിയ എംജി ഇവിയിൽ എൽഎഫ്പി സിലിണ്ടർ സെല്ലുകളാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഈ സെല്ലുകൾ നെക്സോൺ ഇവിയിലേത് പോലുള്ളതാകും. കാരണം ഇവ വളരെ ചെലവ് കുറഞ്ഞതാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് വളരെ അനുയോജ്യവുമാണ്. എന്നാൽ വിലയാണ് കാറിന്റെ പോരായ്മ. എംജിയുടെ പുറത്തിറക്കാനിരിക്കുന്ന ഇവി ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ കുടുംബ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്രധാന കാറായി മാറണമെന്നില്ല. എന്നാൽ രണ്ടാമതോ മൂന്നാമതോ ആയി തിരഞ്ഞെടുക്കപ്പെട്ടേക്കാവുന്ന വിഭാഗത്തിൽ ഉൾപ്പെട്ടേക്കാമെന്നും വിദഗ്ധർ പറയുന്നു.
MGയുടെ വിപണിയിലെത്താൻ ഒരുങ്ങുന്ന കോംപാക്റ്റ് ഇവിയുടെ ഏകദേശ വില 10 ലക്ഷം രൂപയായിരിക്കും. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ കാറിൽ സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.
നിലവിൽ MG ZS EVയ്ക്ക് ഏകദേശം 26 ലക്ഷം രൂപയാണ് വില. യാത്രക്കാർക്കും ഡ്രൈവർമാർക്കും മികച്ച സാങ്കേതികവിദ്യകളോടെയുള്ള ഡ്രൈവിംഗ് അനുഭവമായിരിക്കും കാർ വാഗ്ദാനം ചെയ്യുക. 50.3 kWh ബാറ്ററിയാണ് ഈ കാറിലുള്ളത്. ഫുൾ ചാർജിൽ 461 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.