എല്ലാ കേന്ദ്ര മന്ത്രിമാര്‍ക്കും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാര്‍ക്കും കത്ത് നല്‍കി. മാറ്റങ്ങള്‍ക്കായി സര്‍ക്കാരിനൊപ്പം ചേരാനാണ് പ്രസ്താവനയില്‍ പറയുന്നത്. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും നിലവിലെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ മാറ്റി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്നാണ് കേന്ദ്ര മന്ത്രിമാരോടും മുഖ്യമന്ത്രിമാരോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മാതൃകയാകുമെന്നും ഇ-മൊബിലിറ്റിയിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒന്നിലധികം ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച 'ഗോ ഇലക്ട്രിക് ക്യാംപെയ്ന്‍' ന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
advertisement
ഭാവിയില്‍ വാഹനങ്ങളെല്ലാം ഇലക്ട്രിക് ആയി മാറും എന്നതില്‍ സംശയമില്ല. ഇന്ത്യയില്‍, മഹീന്ദ്ര ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഈ വിഭാഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്ന വിപുലീകരണത്തിന് പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. ഇരുചക്രവാഹന (സ്‌കൂട്ടര്‍, ബൈക്ക്) വിഭാഗമാണ് ഇപ്പോള്‍ കൂടുതല്‍ മത്സരത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങിയ വാഹന ഭീമന്മാര്‍ ഇതിനകം തന്നെ അവരുടെ ഇ-ബൈക്കുകള്‍ പുറത്തിറക്കി. ഒലയെപ്പോലുള്ള പുതുമുഖങ്ങളും ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു കാറോ ബൈക്കോ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു എഞ്ചിന്‍ ആവശ്യമാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍, എഞ്ചിന്റെ ആവശ്യമില്ല. മോട്ടോറാണ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് ഒരു കണ്‍ട്രോളറില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുന്നു. ആക്‌സിലറേറ്റര്‍ പെഡല്‍ അമര്‍ത്തുമ്പോള്‍ ഡ്രൈവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഈ കണ്‍ട്രോളര്‍ നിയന്ത്രിക്കുന്നു. സാധാരണ പ്ലഗ് പോയിന്റുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികളാണ് വാഹനത്തിലുള്ളത്.
ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ പ്രതിഫലിക്കും ബാറ്ററിസംഭരണം ഇതില്‍ പ്രധാന മേഖലകളിലൊന്നായിരിക്കും. ബാറ്ററി എന്ന നട്ടെല്ലാണ് EV യുടെ വിലയുടെ 40-50%. ഇവി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്റ്റോറേജ് എന്നിവയില്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് ഏകദേശം 1200 GWh ബാറ്ററികള്‍ ആവശ്യമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് അടുത്തിടെ, 2030 വരെ 31,600 കോടി രൂപ വകയിരുത്തി അഡ്വാന്‍സ്ഡ് സെല്‍ കെമിസ്ട്രി (എസിസി) ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ആരംഭിച്ചിരുന്നു.
