TRENDING:

Air Taxis| എയര്‍ ടാക്‌സികള്‍ പരീക്ഷിച്ച് NASA; ഇത് ഗതാഗതക്കുരുക്കിന് പരിഹാരമാവുമോ?

Last Updated:

സാധാരണ റോഡിലോടുന്ന ടാക്‌സികളെ പോലെ ആകാശത്തിലൂടെ ഓടുന്ന എയര്‍ ടാക്‌സികളാണ് നാസയുടെ പുതിയ പരീക്ഷണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോഡിലെ ഗതാഗതക്കുരുക്ക് കാണമുണ്ടാവുന്ന ദുരിതങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ എയര്‍ ടാക്‌സികള്‍ പരീക്ഷിച്ച് നാസ. ഇലക്ട്രിക് ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (ഇവിടിഒഎല്‍) വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ നാസ ആരംഭിച്ചു. കുത്തനെയുള്ള ടേക്ക് ഓഫിന്റേയും ലാന്‍ഡിങ്ങിന്റേയും പരീക്ഷണമാണ് ഇപ്പോള്‍ നാസ നടത്തുന്നത്. നാസയെ സംബന്ധിച്ചിട്ടത്തോളം ഉടന്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നമാണിത്. ലളിതമായി പറഞ്ഞാല്‍, സാധാരണ റോഡിലോടുന്ന ടാക്‌സികളെ പോലെ ആകാശത്തിലൂടെ ഓടുന്ന എയര്‍ ടാക്‌സികളാണ് നാസയുടെ പുതിയ പരീക്ഷണം. പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സികളാണ് നാസ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
advertisement

ഏജന്‍സിയുടെ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി (എഎഎം) നാഷണല്‍ കാമ്പെയിനിന്റെ ഭാഗമായി കാലിഫോര്‍ണിയയിലെ ജോബി ഏവിയേഷന്റെ ഇവിടിഒഎല്‍ വിമാനം ഉപയോഗിച്ച് പരീക്ഷണം ആരംഭിച്ചതായി പ്രീമിയര്‍ എയറോനോട്ടിക്‌സ് ഏജന്‍സി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഭാവിയില്‍, ഇവിടിഒഎല്‍ വിമാനങ്ങള്‍ക്ക് രാജ്യമെമ്പാടും നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും എയര്‍ ടാക്‌സികള്‍ക്ക് സേവനം നടത്താന്‍ കഴിയും. ജോബി ഏവിയേഷന്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന എയര്‍ ടാക്‌സി വികസിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു പരീക്ഷണം നാസ നടത്തുന്നത് ഇത് ആദ്യമായാണ്.

advertisement

പദ്ധതി പ്രകാരം ആളുകൾക്ക് റോഡുകളിലേതു പോലെ ആകാശത്തും ടാക്‌സി സംവിധാനം ലഭ്യമാകും. പറക്കും കാറുകൾ എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. പരീക്ഷണ ഘട്ടത്തില്‍, ഭാവിയില്‍ വാണിജ്യ യാത്രാ സേവനമായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നാസ ശേഖരിക്കും. കൂടുതല്‍ സങ്കീര്‍ണ്ണമായ ഫ്‌ലൈറ്റ് സാഹചര്യങ്ങളും മറ്റ് വ്യവസായ വാഹനങ്ങളും ഉപയോഗിച്ച് എന്‍സി 1 എന്നറിയപ്പെടുന്ന ആദ്യ കാമ്പെയ്ന്‍ ടെസ്റ്റുകള്‍ നടപ്പിലാക്കാന്‍ എഎഎം നാഷണല്‍ ക്യാമ്പയിന്‍ ഡാറ്റ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

advertisement

എഎഎം വ്യവസായ ടൈംലൈന്‍ ത്വരിതപ്പെടുത്താനുള്ള നാസയുടെ ലക്ഷ്യങ്ങളിലെ ഒരു പ്രധാന തന്ത്രപരമായ നടപടിയാണ് നാഷണല്‍ കാമ്പെയ്ന്‍ ഡെവലപ്‌മെന്റല്‍ ടെസ്റ്റിംഗ് എന്ന് നാസ എഎഎം മിഷന്‍ ഇന്റഗ്രേഷന്‍ മാനേജര്‍ ഡേവിസ് ഹാക്കന്‍ബെര്‍ഗ് പറഞ്ഞു. ഈ ടെസ്റ്റിംഗ് സാഹചര്യങ്ങള്‍ നിലവിലെ തടസങ്ങള്‍ മനസിലാക്കാനും അറിയിക്കാനും വ്യോമമേഖലയില്‍ എഎഎം വാഹനങ്ങള്‍ സംയോജിപ്പിക്കുന്ന വ്യവസായത്തിന്റെ പുരോഗതിക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോബി ഏവിയേഷന്‍സിന്റെ കാലിഫോര്‍ണ്ണിയയിലുള്ള ഇലക്ട്രിക് ഫ്‌ലൈറ്റ് ബേസിലാണ് പരീക്ഷണം നടക്കുന്നത്. വാഹനത്തിന്റെ നീക്കം എങ്ങനെയാണ്, എങ്ങനെ ശബ്ദിക്കുന്നു, കണ്‍ട്രോളറുകളുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു തുടങ്ങിയ വിവരങ്ങള്‍ ടീം അംഗങ്ങള്‍ ശേഖരിക്കും.

advertisement

വ്യോമമേഖലയില്‍ ഈ പരീക്ഷണ വിജയിച്ചാല്‍, പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന എയര്‍ ടാക്‌സികള്‍ എഎഎം വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനത്തില്‍ പാക്കേജ് ഡെലിവറി ഡ്രോണുകള്‍, എയര്‍ ടാക്‌സികള്‍, മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാവിയിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ഇത്തരം വിമാനങ്ങളെ വളരെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Air Taxis| എയര്‍ ടാക്‌സികള്‍ പരീക്ഷിച്ച് NASA; ഇത് ഗതാഗതക്കുരുക്കിന് പരിഹാരമാവുമോ?
Open in App
Home
Video
Impact Shorts
Web Stories