TRENDING:

Maruti Brezza | വലിയ മാറ്റങ്ങളോടെ മാരുതി ബ്രെസ്സയുടെ പുതിയ പതിപ്പ് വരുന്നു; ചിത്രങ്ങള്‍ വൈറൽ

Last Updated:

നിരവധി പുതിയ മാറ്റങ്ങളോടെയാണ് എസ്‌യുവിയുടെ പുതിയ മോഡല്‍ എത്തുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കമ്പനിയുടെ ഏറ്റവും പ്രശസ്തമായ എസ്‌യുവി (compact SUV) വിറ്റാര ബ്രസ്സയുടെ പുതുതലമുറ മോഡല്‍ (next generation model ) ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാലിപ്പോള്‍, പുറത്തിറക്കും മുമ്പ് തന്നെ പുതിയ എസ്‌യുവിയുടെ ചില ചിത്രങ്ങള്‍ ഇന്‍നെര്‍റ്റില്‍ ചോര്‍ന്നിരിക്കുകയാണ്.
advertisement

എക്സ്ട്രീം മീഡിയ എന്ന പേരിലുള്ള ഒരു ചാനല്‍ യൂട്യൂബില്‍ പുതു തലമുറ മാരുതി ബ്രസ്സയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പുതിയ മാറ്റങ്ങളോടെയാണ് എസ്‌യുവിയുടെ പുതിയ മോഡല്‍ എത്തുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. അടുത്ത വര്‍ഷത്തോടെ കമ്പനി പുതിയ എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

പുതിയ ബമ്പറോടും ഫെന്‍ഡറുകളോടും കൂടി ഇതുവരെയുള്ളതില്‍ നിന്നും വ്യത്യസ്തമാണ് പുതിയ എസ്‌യുവിയുടെ മുന്‍വശം ( front end ) എന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയതായി നല്‍കിയിരിക്കുന്ന ഫ്രണ്ട് എന്‍ഡ് ഹെഡ്‌ലൈറ്റുകള്‍ ആണ് മറ്റൊരു സവിശേഷത.

advertisement

ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പം എല്‍ഇഡി യൂണിറ്റുകളും കൂടി ചേര്‍ന്ന് മുന്‍ഭാഗത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഇതിന് പുറമെ ക്രോമും ബ്ലാക് പ്ലാസ്റ്റിക് ക്ലാഡ്ഡിങ്ങും കൂടി ചേര്‍ന്ന് കാറിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്.

പുനര്‍രൂപകല്‍പ്പന ചെയ്ത ഫോഗ് ലാമ്പുകളോടെയാണ് സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിരിക്കുന്നത്.

എസ്‌യുവിയുടെ ഉള്‍ഭാഗത്തും (interior) സുപ്രധാനമായ മാറ്റങ്ങള്‍ കാണാം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഒരു സ്റ്റാന്‍ഡിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം ഡ്യുവല്‍ ടോണ്‍ ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്.

advertisement

2022 മോഡല്‍ ബ്രസ്സയില്‍ സ്റ്റിയറിങ് വീലിന് പിന്നിലായി പാഡില്‍ ഷിഫ്റ്ററുകള്‍ ഉണ്ടായിരിക്കും. നിലവിലെ മോഡലില്‍ ഇതില്ല.

പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കാണപ്പെടുന്ന എസ്ഒഎസ് സിസ്റ്റം ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും പുതിയ ബ്രസ്സയുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുക8

എന്‍ജിന്‍ ശേഷി

എസ്‌യുവിയുടെ എഞ്ചിന്‍ സംവിധാനത്തില്‍, 1.5 ലിറ്റര്‍ ശേഷിയുള്ള നാച്യുറലി ആസ്പിറേറ്റഡ് 4-സിലണ്ടര്‍ എഞ്ചിനാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതിന് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉണ്ടാകും. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ (manual) , 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എത്തുന്നത്. പുതിയ നിരവധി സവിശേഷതകള്‍ക്ക് പുറമെ ഒരു സണ്‍റൂഫും (sunroof) പുതിയ എസ്‌യുവിയില്‍ നല്‍കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

LINK

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Maruti Brezza | വലിയ മാറ്റങ്ങളോടെ മാരുതി ബ്രെസ്സയുടെ പുതിയ പതിപ്പ് വരുന്നു; ചിത്രങ്ങള്‍ വൈറൽ
Open in App
Home
Video
Impact Shorts
Web Stories