TRENDING:

Nissan Magnite | നിസാന്‍ മാഗ്‌നൈറ്റ് കാറുകളുടെ വിലയിൽ 17000 രൂപ വർദ്ധനവ്; വില കൂടുന്നത് രണ്ടാം തവണ

Last Updated:

ഈ മാസം മുതല്‍ തന്നെ പുതുക്കി നിശ്ചിയിച്ച് വില പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ അതിന്റെ കോംപാക്റ്റ് എസ്യുവിയായ മാഗ്‌നൈറ്റിന്റെ വില വര്‍ദ്ധിപ്പിച്ചു. 2020 ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ മോഡല്‍, ഇതുവരെ 65,000 മൊത്തം ബുക്കിംഗുകള്‍ നേടി. ഇത് രണ്ടാമത്തെ തവണയാണ് കാര്‍ നിര്‍മാതാക്കള്‍ ഈ മോഡലിന് വില വര്‍ദ്ധിപ്പിക്കുന്നത്. വാഹനത്തിന്റെ വകഭേദങ്ങള്‍ അനുസരിച്ച് വര്‍ദ്ധിപ്പിച്ച വിലയും വ്യത്യാസപ്പെടും. ഈ മാസം മുതല്‍ തന്നെ പുതുക്കി നിശ്ചിയിച്ച് വില പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പായ്ക്ക് ചെയ്യുന്ന മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്യുവി - എക്‌സ് ഇ (XE), എക്‌സ് എല്‍ ( XL), എക്‌സ് വി (XV), എക്‌സ് വി പ്രീമിയം (XV premium) എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ വരുന്നുണ്ട്. 71 ബിഎച്ച്പിയും 96 എന്‍എം ടോര്‍ക്കും നല്‍കുന്ന ഈ വാഹനം ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. വാഹനത്തിന്റെ വകഭേദത്തെ ആശ്രയിച്ച് വില വര്‍ദ്ധനവ് 6,000 മുതല്‍ 17,000 രൂപ വരെ വ്യത്യാസപ്പെടും. ടോപ്പ്-സ്‌പെക്ക് എക്‌സ് വി പ്രീമിയത്തിനും, എക്‌സ് വി പ്രീമിയം ഡ്യുവല്‍ ടോണിനും ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് വിലയായ 17,000 രൂപ വരെ കൂടുമെന്ന് കാര്‍വാലെ പറയുന്നു.

advertisement

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വകഭേദത്തെക്കുറിച്ച് പറയുകയാണെങ്കില്‍, എക്‌സ് എല്‍ ടര്‍ബോ, എക്‌സ് വി ടര്‍ബോ, എക്‌സ് വി പ്രീമിയം ടര്‍ബോ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ എഞ്ചിന്‍ വരുന്നു. ടര്‍ബോ പെട്രോള്‍ ഓപ്ഷന്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളില്‍ ലഭ്യമാണ്. താഴ്ന്ന വകഭേദങ്ങള്‍ക്ക് എക്‌സ് ഷോറൂം വിലയില്‍ 10,000 മുതല്‍ 13,000 രൂപ വരെ വര്‍ദ്ധനഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് 11,000 മുതല്‍ 15,000 രൂപ വരെ വില വര്‍ദ്ധനവ് ഉണ്ടായി.

മാഗ്‌നൈറ്റ് ഉപഭോക്താക്കള്‍ക്കായി വെര്‍ച്വല്‍ സെയില്‍സ് അഡൈ്വസര്‍ സേവനവും നിസ്സാന്‍ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ചിരുന്നു. നിസ്സാന്റെ സെയില്‍സ് എക്‌സിക്യൂട്ടീവുകളുമായുള്ള തത്സമയ ഇടപെടല്‍ പ്രയോജനപ്പെടുത്തുന്ന 360 ഡിഗ്രി കാര്‍ വാങ്ങല്‍ സഹായം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളെ ഈ സംരംഭം സഹായിക്കുന്നു.

advertisement

ചിപ്പുകളുടെ കുറവ് പരിഹരിക്കുന്നതിനായി കമ്പനി ഒരു ക്രോസ്-ഫങ്ഷണല്‍ സെമികണ്ടക്ടര്‍ നിയുക്ത പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ ചിപ്പുകളുടെ കുറവ് കമ്പനിയുടെ ചെന്നൈ പ്ലാന്റിലെ ഉല്‍പാദനത്തെ സാരമായി ബാധിച്ചുവെന്നാണ്. ചിപ്പ് ക്ഷാമ പ്രശ്‌നം അതിന്റെ മാഗ്‌നൈറ്റ് മോഡലിന് വലിയ തിരിച്ചടിയായി. ഉപഭോക്താക്കളിലും ബിസിനസ്സിലും നിലവിലെ സെമികണ്ടക്ടര്‍ ക്ഷാമത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി കമ്പനി പരിശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നൂതനമായ സാങ്കേതിവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിസാന്‍ എസ്യുവി - 7 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ / ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നിസാന്‍ കണക്റ്റ് കാര്‍ ടെക്‌നോളജി, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയര്‍ ഓപ്ഷണല്‍ ടെക് പായ്ക്കുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയവയാല്‍ ആകര്‍ഷമാണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Nissan Magnite | നിസാന്‍ മാഗ്‌നൈറ്റ് കാറുകളുടെ വിലയിൽ 17000 രൂപ വർദ്ധനവ്; വില കൂടുന്നത് രണ്ടാം തവണ
Open in App
Home
Video
Impact Shorts
Web Stories