'ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാമെന്നും അവരുടെ ഇവിയിലേക്കുള്ള മാറ്റം പ്രാപ്തമാക്കാമെന്നും നന്നായി മനസ്സിലാക്കാന്‍ ഒല എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സഹായിക്കും, '' കമ്പനി സിഎംഒ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഉത്സവ സീസണിനോട് അനുബന്ധിച്ച് ഒല എസ് 1 പ്രോ വാങ്ങുന്നവര്‍ക്ക് 10,000 രൂപ വരെ കിഴിവ് നല്‍കുമെന്നും കമ്പനി അറിയിച്ചു. മ്യൂസിക് പ്ലേബാക്ക്, നാവിഗേഷന്‍, കമ്പാനിയന്‍ ആപ്ലിക്കേഷന്‍, റിവേഴ്സ് മോഡ് തുടങ്ങിയ ഏറ്റവും ജനപ്രിയമായ MoveOS സവിശേഷതകളുമായാണ് ഒല എസ്1, എസ്1 പ്രോ എന്നീ സ്‌കൂട്ടറുകള്‍ വരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
advertisement
ഇന്ത്യയില്‍ വലിയ പ്രതീക്ഷയോടെ വിപണിയിലെത്തിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ് 1. 3.98 kWh ബാറ്ററിയാണ് എസ് 1 പ്രോയ്ക്കുള്ളത്. എസ് 1ന് 2.97 kWh ബാറ്ററിയാണ് ലഭിക്കുക. ഒല ഇലക്ട്രിക് എസ് 1 ഒരു ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 100% ചാര്‍ജ് ചെയ്യാനാകും. എന്നാല്‍ എസ് 1 പ്രോ മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂറും 30 മിനിറ്റും സമയമെടുക്കും.
ഒല എസ് 1 മോഡലിന് ഒരു ലക്ഷം രൂപയാണ് വില. 10 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. 1.30 ലക്ഷം രൂപയാണ് പ്രോയുടെ വില. മണിക്കൂറില്‍ 115 കിലോമീറ്റര്‍ ആണ് വേഗത.
അടുത്തിടെ ഒല എസ് 1 ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഒരു പുതിയ പേയ്‌മെന്റ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഒല എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് അന്തിമ പേയ്‌മെന്റ് സ്വീകരിക്കുകയുള്ളുവെന്നാണ് ഒല വ്യക്തമാക്കിയത്.
അതേസമയം, എസ് 1, എസ് 1 പ്രോ ഉപയോക്താക്കള്‍ക്കായി ബിപിസിഎല്‍ പെട്രോള്‍ പമ്പുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും കമ്പനി ഹൈപ്പര്‍ ചാര്‍ജുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒല ഇലക്ട്രിക്കിന്റെ ഹൈപ്പര്‍ ചാര്‍ജറുകള്‍ക്ക് വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ ഇ-സ്‌കൂട്ടര്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.