യാത്രകള്‍ക്ക് മാത്രമല്ല, വേണ്ടി വന്നാല്‍ അല്‍പ്പം അഭ്യാസത്തിനും ഒലയുടെ സ്‌കൂട്ടറുകള്‍ ഒരുക്കമാണെന്ന് തെളിയിക്കുകയാണ് ഈ വീഡിയോയില്‍. വീഡിയോയില്‍, സ്‌കൂട്ടര്‍ ജംപിങ്ങ്, സ്‌കിഡിങ്ങ്, തുടങ്ങി പല അഭ്യാസങ്ങളാണ് ഈ സ്‌കൂട്ടര്‍ ഉപയോഗിച്ച് സ്റ്റണ്ടര്‍മാര്‍ ചെയ്യുന്നത്.
advertisement
ഒലാ എസ് 1 മോഡലിന് ഒരു ലക്ഷം രൂപയാണ് വില. 10 കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 1.30 ലക്ഷം രൂപയാണ് പ്രോയുടെ വില. മണിക്കൂറില്‍ 115 കിലോമീറ്റര്‍ ആണ് വേഗത.
അടുത്തിടെ ഒലാ എസ് 1 ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഒലാ എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് അന്തിമ പേയ്‌മെന്റ് സ്വീകരിക്കുകയുള്ളുവെന്നാണ് ഒലാ വ്യക്തമാക്കിയത്.
ഒക്ടോബര്‍ അവസാനത്തോടെ ഒലാ സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ഒലാ ഇലക്ട്രിക് നേരത്തെ പറഞ്ഞിരുന്നു. ടെസ്റ്റ് ഡ്രൈവ് നടത്തിയതിന് ശേഷം ലാസ്റ്റ് പേയ്‌മെന്റ് നടത്താനാണ് കമ്പനി ആവശ്യപ്പെടുക.