പുതിയ ഓഫറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ അഗർവാൾ ഇങ്ങനെ ട്വീറ്റ് ചെയ്തു, “ഈ ഓഗസ്റ്റ് 15-ന് ഒരു പുതിയ ഉൽപ്പന്നം പ്രഖ്യാപിക്കുന്നതിൽ അതിയായ ആവേശമുണ്ട്! ഞങ്ങളുടെ വലിയ ഭാവി പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കും!! ലൈവ് സ്ട്രീം കാണുക. സമയവും ലിങ്കും ഉടൻ ഇടാം."
2022 ഓഗസ്റ്റ് 15-ന് പുതിയ ഒല വാഹനം അവതരിപ്പിക്കുമെന്ന കിംവദന്തികൾ ഇന്റർനെറ്റിൽ നിറഞ്ഞിരിക്കുകയാണ്. ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാർ ആയിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് ഒരു പുതിയ സ്‌കൂട്ടറായിരിക്കുമെന്നാണ് റിപ്പോർട്ട്. അതിന് കൂടുതൽ റേഞ്ച് അല്ലെങ്കിൽ നീക്കം ചെയ്യാവുന്നതും ലോക്ക് ചെയ്യാവുന്നതുമായ ബാറ്ററി എന്നീ സവിശേഷതകളുമുണ്ടായേക്കാം.
advertisement
ഇലക്‌ട്രിക് വാഹനങ്ങൾക്കായി സ്വന്തമായി ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കാൻ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ പിഎൽഐ സ്കീമിലും ഒലയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അതിനാൽ, ഒലയുടെ സ്വന്തം ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോക്കറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടർ ഓഗസ്റ്റ് 15-ന് അവതരിപ്പിക്കാനുള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല.
Also Read- Honda Dio Sports | ആരെയും മോഹിപ്പിക്കും; പുത്തന്‍ Dio Sports Honda പുറത്തിറക്കി
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രാൻഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ മുൻഭാഗവും പിൻഭാഗവും കാണിക്കുന്ന ഒരു വീഡിയോ ആദ്യമായി പുറത്തുവിട്ടിരുന്നു. കൂടാതെ, ഒല ഇലക്‌ട്രിക് കാറിൽ ചുവന്ന ആക്‌സന്റുകളും ഓല എംബ്ലവും ഉള്ള സ്ലീക്ക് ഡിആർഎല്ലുകൾ സജ്ജീകരിച്ചിരുന്നു. കൂപ്പെ പോലെയുള്ള റൂഫ്‌ലൈനുള്ള ഒരു ഫോർ-ഡോർ സെഡാൻ ആയിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഒല ഇതുവരെ തയ്യാറായിട്ടില്ല.
ഒലയുടെ ഫോർ വീലർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 1000 ഏക്കർ ഭൂമിക്കായി അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നിരുന്നു. ഒല എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന തമിഴ്‌നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയുടെ ഇരട്ടി വലുപ്പമായിരിക്കും ഇതെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നുണ്ട്.