ബുക്കിംഗിന് നല്‍കേണ്ട തുക വെറും 499 രൂപയാണ്. ഈ തുകയാകട്ടെ, പൂർണമായും തിരികെ ലഭിക്കുമെന്നും കമ്പനി പറയുന്നു. താൽപര്യമുള്ള ഉപഭോക്താവ് ആദ്യം ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ വെബ്‌സൈറ്റ് സന്ദർശിച്ചുകൊണ്ട് ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും തുടര്‍ന്ന് സ്കൂട്ടര്‍ റിസര്‍വ് ചെയ്യുകയുമാണ് ചെയ്യേണ്ടത്. ഇതുവരെ, കമ്പനി സ്കൂട്ടറിന്റെ പ്രത്യേകതകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നതുപോലെ, ഇത് ഒരു തുടക്കം മാത്രമാണ്. വിതരണം ചെയ്യാനുള്ള കാലതാമസം, സ്കൂട്ടറിന്റെ സവിശേഷതകള്‍, വിലനിലവാരം, ചാർജ് ചെയ്യേണ്ട സമയം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾക്കായി നമുക്ക് കാത്തിരുന്നേ പറ്റൂ.
advertisement
അടുത്തിടെ, ഓലയുടെ ചെയർമാനും ഗ്രൂപ്പ് സി ഇ ഒയുമായ ഭവിഷ് അഗർവാൾ ഓല ഇലക്ട്രിക് സ്കൂട്ടറിനെ സംബന്ധിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ഫോളോവേഴ്സിനോട് സ്കൂട്ടറിൽ എന്തൊക്കെ വ്യത്യസ്ത നിറങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സ്കൂട്ടറിന്റെ ഉടനെയുള്ള ലോഞ്ചിനെയാണ് സൂചിപ്പിക്കുന്നത്. പ്രിവ്യൂ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കറുപ്പ് ഇതിനോടകം തന്നെ ഒരു ഓപ്ഷൻ ആയി സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം, മറ്റു നിറങ്ങളുടെ സാധ്യതയെ കുറിച്ചും അവരവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കാൻ ട്വീറ്റിൽ അഗർവാൾ തന്റെ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു.
നിലവിൽ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടിലെ ഓലയുടെ പുതിയ പ്ലാന്റിൽ ആദ്യത്തെ ബാച്ച് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നതായിരിക്കും. മറ്റൊരു ട്വീറ്റിൽ, തമിഴ്‌നാട്ടിലെ ഓല പ്ലാന്റിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവരം ഭവിഷ് പങ്കിടുകയും ചെയ്തു. ഈ യൂണിറ്റിൽ 2,400 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതിവർഷം 2 ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറുകള്‍ നിര്‍മ്മിക്കാൻ ഈ ഫാക്ടറിക്ക് കഴിയും, കൂടാതെ പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാണ ഫാക്ടറിയാകാനും ഓല പദ്ധതിയിട്ടിട്ടുണ്ട്. വ്യവസായ മേഖലയിലെ 4.0 മാനദണ്ഡങ്ങൾ (ഇന്‍ഡസ്ട്രി 4.0 സ്റ്റാന്‍ഡേര്‍ഡ്സ്) പാലിച്ചുകൊണ്ട് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓല ഇ-സ്കൂട്ടറിന്റെ കാര്യത്തെ സംബന്ധിച്ചാണെങ്കിൽ, പ്രസ്തുത സ്കൂട്ടർ എറ്റെർഗോ ആപ്സ്കൂട്ടറിനോട് സാമ്യമുള്ളതാണ്. അതില്‍ നിന്നുമാണ് ഓല പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്. ഇതിനോടകം പുറത്തിറക്കിയ ചിത്രങ്ങൾ അനുസരിച്ച്, ഇ-സ്കൂട്ടറിന് ടെലിസ്‌കോപ്പിംക് ഫ്രണ്ട് ഫോർക്കുകൾ ഉണ്ടായിരിക്കുമെന്ന് കരുതുന്നു. ഇ-സ്കൂട്ടറിന്റെ കുറഞ്ഞ വലിപ്പവും അസാധാരണമായ ഇരട്ട-ബീമും, പ്രൈമറി ക്ലസ്റ്ററിനു ചുറ്റും എൽഇഡി ഡിആർഎൽ സ്ട്രിപ്പുള്ള എൽഇഡി ഹെഡ്‌ലാമ്പും ആണ് ഈ വാഹനത്തിന്റെ ഏറ്റവും ആകർഷകമായ സവിശേഷതയായി കണക്കാക്കപ്പെടുന്നത്. മതിയായ ഗ്രൗണ്ട് ക്ലിയറൻസോടെ റൈഡർക്ക് ഉയർന്ന തലത്തിൽ ഇരിക്കാനാവുന്നുണ്ടെങ്കിലും ഇ-സ്കൂട്ടറിന്റെ സവാരിയുമായി ബന്ധപ്പെട്ട സവിശേഷതകൾ ആയാസരഹിതമാണെന്നാണ് കരുതുന്നത്.
ഇതുവരെ ഓല തങ്ങളുടെ വാഹനത്തിന്റെ സവിശേഷതകളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ലെങ്കിലും, അവരുടെ ഡച്ച് എതിരാളിയുടെ ഇ-സ്കൂട്ടറിലുള്ള സവിശേഷതകളിൽ ബഹുഭൂരിഭാഗവും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അലോയ് വീലുകൾ, ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ് പാനൽ, ക്ലൗഡ് കണക്റ്റിവിറ്റി, വേർപെടുത്താവുന്ന ലിഥിയം അയൺ ബാറ്ററി, സീറ്റിനടിയിലുള്ള കൂടുതല്‍ സ്റ്റോറേജ് സൗകര്യം, മറ്റ് സവിശേഷതകൾ ഇതെല്ലാംതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഓലയുടെ ഇ-സ്കൂട്ടറിന്റെ സവിശേഷതകൾ ആപ്‌സ്‌കൂട്ടറിനെപ്പോലെയാണെങ്കിൽ, ഇതിന് ഒരൊറ്റ തവണത്തെ ഫുള്‍ചാർജിൽ ക്ലാസ്-ലീഡിംഗ് റേഞ്ച് ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.
