ഒല സീരീസിന്റെ അടിസ്ഥാന വേരിയന്റായ ഒല എസ്1 ന് ഷോറൂമിന് പുറത്ത് 99,999 രൂപയാണ് വില. 2.98 kWh ബാറ്ററിയുമായാണ് ഇത് എത്തുക. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 121 കിലോമീറ്റർ ഐഡിസി റേഞ്ചും കാഴ്ച വെയ്ക്കാൻ ഇതിന് സാധിക്കും. കൂടാതെ, ഈ ഇരുചക്ര വാഹനം 3.6 സെക്കണ്ടിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗതയും കാഴ്ച വെയ്ക്കുന്നു. ഇതിന്റെ പ്രോ വേരിയന്റിന്റെ ഷോറൂമിന് പുറത്തുള്ള വില 1,29,999 രൂപയാണ്. 8.5kW ബാറ്ററിയമായാണ് ഇത് എത്തുന്നത്. കൂടാതെ, 58Nm ഉയർന്ന ടോർക്കിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രണ്ട് സ്കൂട്ടറുകളും മുഴുവൻ ബാറ്ററി പവറിൽ, 4.48 മണിക്കൂറും 6.30 മണിക്കൂറും സമയം ഉപയോഗിക്കാൻ സാധിക്കും.
advertisement
ഒലയുടെ സഹസ്ഥാപകനായ ഭാവിഷ് അഗർവാൾ, ഉടൻ തന്നെ കമ്പനി ഇലക്ട്രിക്ക് കാറും നിർമ്മിച്ച് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 2023 ഓടെ ഇലക്ട്രിക്ക് കാറുകൾ റോഡുകളിൽ എത്തുമെന്നാണ് ഇദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രാൻഡ് ഇപ്പോൾ തന്നെ പുതിയ വാഹനത്തിന്റെ പണിപ്പുരയിലാണന്നും, വാഹനത്തിന്റെ നിർമ്മാണത്തിലേക്ക് കടന്നതായും അറിയിച്ച ഇദ്ദേഹം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് കാർ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഓലായുടെ സഹസ്ഥാപകൻ കൂട്ടിച്ചേർക്കുന്നു.
ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ വിശ്വാസത്തില്‍ എടുക്കുകയാണങ്കില്‍, ഉടന്‍ തന്നെ പുറത്തിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറുകള്‍ ഒരു നാഗരിക പരിസ്ഥിതിയ്ക്ക് യോജിച്ച വിധമാകും രൂപ കല്‍പ്പന ചെയ്യാന്‍ പോകുന്നത്. വരാനിരിക്കുന്ന ഈ ഉത്പന്നം ഉന്നം വെയ്ക്കുന്നത്, വ്യക്തിഗത ഉപഭോക്താക്കളെയും, കൂട്ടത്തോടെയുള്ള ചടുല ഉപഭോക്താക്കളെയുമാണ്.
2023ല്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്ന വാഹനത്തിന് ഊന്നല്‍ നല്‍കി കൊണ്ട് “അടുത്ത 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അത് സാധ്യമാക്കും. പദ്ധതി കൂടുതല്‍ മുന്നേറിയതിന് ശേഷം, അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പങ്ക് വെയ്ക്കുന്നതായിരിക്കും.” എന്നാണ് ഭാവിഷ് പറഞ്ഞത്. നിലവില്‍ ഒല ബംഗളുരുവില്‍ ഒരു ഗ്ലോബല്‍ ഡിസൈന്‍ ഹബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കൂടാതെ, തങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്കായി ഒല, ടാറ്റാ മോട്ടോഴ്‌സ് ഗ്രൂപ്പിലെ പ്രധാനപ്പെട്ട ചില അംഗങ്ങളുമായ ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
