TRENDING:

Kanyakumari | നാഗർകോവിലിൽ 21 കോച്ചുകൾക്ക് സൗകര്യം പോരാ; പരശുറാം എക്സ്പ്രസ് കന്യാകുമാരി വരെ നീട്ടും

Last Updated:

ജൂലൈയില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മംഗളുരു സെൻട്രല്‍-നാഗർകോവില്‍ ജംഗ്ഷൻ (16649/16650) പരശുറാം എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം. 24 കോച്ചുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം കന്യാകുമാരി സ്റ്റേഷനില്‍ ഉള്ളതുകൊണ്ടാണ് റെയില്‍വേയുടെ ഈ തീരുമാനം. ജൂലൈയില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം. നിലവില്‍ 21 കോച്ചുകളാണ് പരശുറാമിലുള്ളത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also read- പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക AC ട്രെയിന്‍ സർവീസ് തുടങ്ങി; ഇനി കൂളായി പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം

നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഇവിടെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടു മെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂര്‍ത്തിയായിട്ടില്ല. ഇതേത്തുടര്‍ന്നാണ് വണ്ടി കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്. കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ചുകളുള്ള വണ്ടി വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മാത്രമല്ല, നിലവിലെ യാത്രാ ക്ലേശത്തിനും അമിത തിരക്കിനും ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Kanyakumari | നാഗർകോവിലിൽ 21 കോച്ചുകൾക്ക് സൗകര്യം പോരാ; പരശുറാം എക്സ്പ്രസ് കന്യാകുമാരി വരെ നീട്ടും
Open in App
Home
Video
Impact Shorts
Web Stories