TRENDING:

PM-eBus Sewa | പ്രധാനമന്ത്രി ഇ-ബസ് സേവയ്ക്ക് കേന്ദ്രമന്ത്രിസഭാ അം​ഗീകാരം; 169 നഗരങ്ങളിലേക്കായി 10,000 ഇലക്ട്രിക് ബസുകൾ

Last Updated:

169 നഗരങ്ങളിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ പതിനായിരം ഇ-ബസുകൾ ഓടിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ നഗരങ്ങളിലുടനീളം 10,000 ഇ-ബസുകൾ വിന്യസിക്കുന്നതിനുള്ള ‘പിഎം ഇ-ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “പിഎം ഇ-ബസ് സേവയ്ക്ക് അനുമതി ലഭിച്ചു. 57,613 കോടി രൂപ ഇതിനായി ചെലവഴിക്കും. രാജ്യത്തുടനീളം 10,000 പുതിയ ഇലക്ട്രിക് ബസുകൾ എത്തിക്കും”, മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് പറഞ്ഞ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.
ഇലക്ട്രിക് ബസ്
ഇലക്ട്രിക് ബസ്
advertisement

57,613 കോടിയിൽ 20,000 കോടി രൂപ കേന്ദ്രസർക്കാർ നൽകും. 3 ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെയാകും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മോഡലിൽ 10,000 ഇ-ബസുകളുള്ള സിറ്റി ബസ് സർവീസായിരിക്കും നടത്തുകയെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഈ പദ്ധതി 10 വർഷത്തേക്ക് ബസ് സർവീസുകൾക്ക് വേണ്ട പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

3 ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. 169 നഗരങ്ങളിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ പതിനായിരം ഇ-ബസുകൾ വിന്യസിക്കുക. ഗ്രീൻ അർബൻ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴിൽ 181 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.

advertisement

മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് ഇ-ബസുകൾ നിർമിക്കുന്ന ജെബിഎം ഓട്ടോയുടെ ഓഹരികൾ 10 ശതമാനത്തിലധികം ഉയർന്ന് 1474.45 രൂപയിലെത്തി. 1435 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

ഈ പദ്ധതിയിൽ നിന്ന് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികളുടെ ഓഹരികൾ മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഉയർന്നു. ഇലക്‌ട്രിക് ബസ് നിർമാതാക്കളായ ഒലെക്‌ട്ര ഗ്രീൻടെക്കിന്റെയും ജെബിഎം ഓട്ടോയുടെയും ഓഹരികൾ യഥാക്രമം 8.8 ശതമാനവും 10.1 ശതമാനവും വരെ ഉയർന്നു. ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 1.9% വർധിച്ചു. അതേസമയം ഇലക്ട്രിക് ബസ് നി‍ർമാണ യൂണിറ്റുള്ള അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 2.5% വരെ ഉയ‍ർന്നിരുന്നു.

advertisement

10,000 ബസുകൾ ഈ സിറ്റി ബസ് ഓപ്പറേഷനായി വിന്യസിക്കുന്നതിലൂടെ 45,000 മുതൽ 55,000 വരെ തൊഴിലവസരങ്ങൾ നേരിട്ട് സൃഷ്ടിക്കപ്പെടുമെന്നാണ് വിവരം.

ഈ സ്കീമിന് രണ്ട് വിഭാഗങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം..

സെഗ്മെന്റ് എ – സിറ്റി ബസ് സർവീസ് (169 നഗരങ്ങളിൽ)

പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ 10,000 ഇ-ബസുകൾ ഉൾപ്പെടുത്തി സിറ്റി ബസ് ഓപ്പറേഷൻ വർധിപ്പിക്കുന്നതാണ് സെ​ഗ്മെന്റ് എ.

സെഗ്മെന്റ് ബി – ഗ്രീൻ അർബൻ മൊബിലിറ്റി ഇനിഷ്യേറ്റീവ്സ് (GUMI) – (181 നഗരങ്ങളിൽ)

advertisement

അടിസ്ഥാന സൗകര്യ വികസനം, മൾട്ടിമോഡൽ ഇന്റർചേഞ്ച് സൗകര്യങ്ങൾ, എൻസിഎംസി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ സിസ്റ്റം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഹരിത സംരംഭങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഈ ബസ് സർവീസുകൾ നടത്തുന്നതിനും ബസ് ഓപ്പറേറ്റർമാർക്ക് പേയ്‌മെന്റുകൾ നൽകുന്നതിനും അതത് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കുമാണ് ഉത്തരവാദിത്തം. സ്കീമിൽ പറഞ്ഞിരിക്കുന്ന നിർദിഷ്ട പരിധി വരെ സബ്സിഡി നൽകി കേന്ദ്ര സർക്കാർ ഈ ബസ് സർവീസുകളെ പിന്തുണയ്ക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
PM-eBus Sewa | പ്രധാനമന്ത്രി ഇ-ബസ് സേവയ്ക്ക് കേന്ദ്രമന്ത്രിസഭാ അം​ഗീകാരം; 169 നഗരങ്ങളിലേക്കായി 10,000 ഇലക്ട്രിക് ബസുകൾ
Open in App
Home
Video
Impact Shorts
Web Stories