ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നതിന് മുമ്പ് അതിന്റെ ഗുണ ദോഷങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഇന്ത്യയിലെ ബദൽ ഗതാഗത മാർഗ്ഗമെന്ന നിലയിൽ ഇവിയുടെ ഗുണദോഷങ്ങൾ പരിശോധിക്കാം.
ബാറ്ററി
ഒരു ഇലക്ട്രിക് വാഹനത്തിന്റെ ഊർജ്ജ സ്രോതസ്സ് റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ്. വാഹനം പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിന് ബാറ്ററി ശക്തി നൽകുന്നു. ഒരു ഇവിയിൽ സാധാരണയായി ഒന്നിലധികം ബാറ്ററികൾ ഉണ്ടാകും. ഇതിനെ ബാറ്ററി പായ്ക്ക് എന്ന് വിളിക്കുന്നു. ഒരു ബാറ്ററി പായ്ക്കിന് ധാരാളം സ്ഥലം ആവശ്യമായതിനാൽ നിർമ്മാതാക്കൾ ഇത് ക്യാബിന്റെ തറയിലാണ് സ്ഥാപിക്കാറുള്ളത്.
advertisement
മോട്ടോർ
ഒരു കാറോ ബൈക്കോ പ്രവർത്തിപ്പിക്കാൻ ഒരു എഞ്ചിൻ ആവശ്യമാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, എഞ്ചിന്റെ ആവശ്യമില്ല. മോട്ടോറാണ് വാഹനം പ്രവർത്തിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് ഒരു കൺട്രോളറിൽ നിന്ന് ഊർജ്ജം ലഭിക്കുന്നു. ആക്സിലറേറ്റർ പെഡൽ അമർത്തുമ്പോൾ ഡ്രൈവർ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഈ കൺട്രോളർ നിയന്ത്രിക്കുന്നു. സാധാരണ പ്ലഗ് പോയിന്റുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് വാഹനത്തിലുള്ളത്.
ഈ ഇലക്ട്രിക് മോട്ടോറുകൾ സാധാരണ വാഹനങ്ങളിലെ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനുകളാണ് മാറ്റിസ്ഥാപിക്കുന്നത്. EVകളിൽ രണ്ടോ അതിലധികമോ മോട്ടോറുകളുണ്ടാകും. സാധാരണ എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി, പിക്കപ്പിന്റെയും വേഗതയുടെയും കാര്യത്തിൽ ഇലക്ട്രിക് മോട്ടോറുകൾ കൂടുതൽ മികച്ചതാണ്. പരമാവധി ടോർക്ക് ഡെലിവറി വാഗ്ദാനം ചെയ്യുമ്പോഴും ഇലക്ട്രിക് മോട്ടോറുകൾ ശബ്ദ മലിനീകരണം ഉണ്ടാക്കില്ല.
കണ്ട്രോളർ
ഒരു ഇവിയിൽ ഉറപ്പിച്ചിരിക്കുന്ന കൺട്രോളർ ബാറ്ററി പാക്കിൽ നിന്ന് മോട്ടോറിലേക്കുള്ള വൈദ്യുതിയുടെ ഒഴുക്ക് നിയന്ത്രിക്കുന്നു. ഈ കൺട്രോളർ ഉപയോഗിച്ച ചാർജ്, ലഭ്യമായ ബാറ്ററി ചാർജ് എന്നിവ കണക്കുകൂട്ടുകയും തുടർന്ന് വൈദ്യുതി എത്തിക്കുകയും ചെയ്യുന്നു. ഇത് ബാറ്ററി പൂർണ്ണമായി ഉപയോഗിക്കാൻ ഇത് സഹായിക്കും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ, അത് കൂടുതൽ ലളിതമാണ്. ഒരു ഇരുചക്രവാഹനത്തിന് വൈദ്യുതി ബാറ്ററിയിൽ നിന്നും ഒരു ആൾട്ടർനേറ്ററിൽ നിന്നും ലഭിക്കും. ബാറ്ററി ചാർജ് സംഭരിക്കുകയും വോൾട്ടേജ് നില നിലനിർത്തുകയും ചെയ്യും. എഞ്ചിൻ ഓണാക്കുമ്പോൾ ആൾട്ടർനേറ്റർ സജീവമാകുകയും ഉപകരണങ്ങൾക്ക് വൈദ്യുതി നൽകുകയും ഇരുചക്രവാഹനം പ്രവർത്തിക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യുന്നു. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റീചാർജ് പോയിന്റുകളും ബാറ്ററി സ്റ്റോറേജും പോലുള്ള നിരവധി പ്രശ്നങ്ങളുണ്ട്. എന്നാൽ സീറോ എമിഷൻ, സൈലന്റ് റണ്ണിംഗ്, സീറോ ഇന്ധനച്ചെലവ് തുടങ്ങിയ ഗുണങ്ങൾ ഇവയെ മികച്ചതാക്കുന്നു.
