TRENDING:

പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക AC ട്രെയിന്‍ സർവീസ് തുടങ്ങി; ഇനി കൂളായി പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം

Last Updated:

കൊച്ചുവേളിയില്‍ നിന്നും ചെന്നൈ താംബരം വരെയാണ് പുതിയ സര്‍വീസ്. പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിച്ച് എസി ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക എ സി ട്രെയിന്‍ ഇന്നു മുതൽ ഓടിത്തുടങ്ങി. പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യമായാണ് എ സി തീവണ്ടി ഓടുന്നത്. കൊച്ചുവേളിയില്‍ നിന്നും ചെന്നൈ താംബരം വരെയാണ് പുതിയ സര്‍വീസ്. പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിച്ച് എസി ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്.
advertisement

ജൂൺ 29 വരെ ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. താംബരം - കൊച്ചുവേളി എക്സ്പ്രസ് (നമ്പർ- 06035) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്നും സര്‍വീസ് ആരംഭിക്കും. ചെങ്കൽപട്ട് (10.08), വില്ലുപുരം (11.40), തിരുച്ചിറപ്പള്ളി (2.20 am), മധുര (4.45 am), ശിവകാശി (6.08 am), രാജപാളയം (6.35 am), തെങ്കാശി (8.15 am), ചെങ്കോട്ട (8.40 am), തെന്മല (10.05 am), പുനലൂര്‍ (11.10 am), ആവണീശ്വരം (11.29 am), കൊട്ടാരക്കര (11.43 am), കുണ്ടറ (11.58 am), കൊല്ലം (12.20 pm), കൊച്ചുവേളി (1.40 pm) എന്നിങ്ങനെയാണ് സമയക്രമം.

advertisement

കൊച്ചുവേളി- താംബരം എക്സ്പ്രസ് (നമ്പർ- 06036) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കൊല്ലം (4.40 pm), കുണ്ടറ (4.58 pm), കൊട്ടാരക്കര (5.12 pm), ആവണീശ്വരം (5.24 pm), പുനലൂർ (5.40 pm), തെന്മല (6.25 pm), ചെങ്കോട്ട (7.55 pm), തെങ്കാശി (8.23 pm), രാജപാളയം (9.28 pm, ശിവകാശി (9.55 pm), മധുര (11.15 pm), തിരുച്ചിറപ്പള്ളി (1.45 am), വില്ലുപുരം (4.48 am), ചെങ്കൽപട്ട് (6. 23 am), താംബരം (7.35 am).

advertisement

ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എസി ഇക്കോണമി കോച്ചുകളുമായി ട്രെയിൻ സർവീസ് നടത്തുന്നത്. കൊച്ചുവേളിയിൽ നിന്ന് താംബരത്തേക്ക് 1335 രൂപയും കൊല്ലത്ത് നിന്ന് 1275 രൂപയും കൊട്ടാരക്കരയിൽ നിന്ന് 1250 രൂപയും പുനലൂരില്‍ നിന്ന് 1220 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Summary: Chennai-Tambaram-Kochuveli special holiday AC train service commenced its maiden journey on Thursday via the Kollam-Punalur-Sengottai route.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക AC ട്രെയിന്‍ സർവീസ് തുടങ്ങി; ഇനി കൂളായി പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം
Open in App
Home
Video
Impact Shorts
Web Stories