2021 സെപ്റ്റംബറിൽ ഈ വിഭാഗത്തിൽ 28,112 വാഹനങ്ങളാണ് വിറ്റത്. എന്നാൽ കഴിഞ്ഞ മാസം മൊത്തം 64,486 വാഹനങ്ങൾ (34,508 പാസഞ്ചർ വാഹനങ്ങൾ, 27,440 വാണിജ്യ വാഹനങ്ങൾ, കയറ്റുമതി ചെയ്തത് 2,538) വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.
എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡ് ഉള്ളതായി കമ്പനിയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വിജയ് നക്ര പറഞ്ഞു.
മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ മഹീന്ദ്ര XUV400 (Mahindra XUV400) ഇലക്ട്രിക് എസ്‌യുവി അടുത്ത ജനുവരിയിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 2020ൽ ന്യൂ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ ഈ വാഹനം പ്രദർശിപ്പിച്ചിരുന്നു. 4.2 മീറ്റർ നീളമായിരിക്കും ഈ വാഹനത്തിന് ഉണ്ടായിരിക്കുകയെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ടാറ്റയുടെ നെക്സൺ ഇലക്ട്രിക് കാറിന് എതിരാളിയാകുമിത്. നെക്സൺ ഇവിയുമായുള്ള താരതമ്യം ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. 3.9 മീറ്ററാണ് നെക്സൺ ഇവിയുടെ നീളം. മഹീന്ദ്രയുടെ ഇലക്ട്രിക് എസ‍്‍യുവിക്ക് അതിനേക്കാൾ വലിപ്പവും വീൽ ബേസുമുണ്ടെന്ന് ഉറപ്പാണ്. കൂടുതൽ സ്ഥലവും സൗകര്യമുള്ള കാറായിരിക്കും കമ്പനി പുറത്തിറക്കുകയെന്നും ഇതിലൂടെ വ്യക്തമാണ്.
advertisement
പവർ ബാറ്ററിയുടെ കാര്യത്തിൽ മഹീന്ദ്രയുടെ XUV400 രണ്ട് ബാറ്ററി ഓപ്ഷനുകളോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്തമായ ഡ്രൈവിങ് അനുഭവത്തിനായി NMC സെല്ലുകളായിരിക്കും കാറിൽ ഉപയോഗിക്കുക. ഒരു തവണ പൂർണമായി ചാർജ്ജ് ചെയ്താൽ 350 മുതൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 150 ബിഎച്ച്പി ഡെലിവർ ചെയ്യുന്ന സിംഗിൾ മോട്ടോറിലായിരിക്കും മഹീന്ദ്ര XUV400 പ്രവർത്തിക്കുക.
15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്സൺ ഇവി, എംജി സെഡ്എസ് ഇവി തുടങ്ങിയവുമായിട്ടായിരിക്കും മഹീന്ദ്രയുടെ പുത്തൻ കാർ മത്സരിക്കാൻ പോകുന്നത്. ഇന്ത്യയിലെ വളർന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് വാഹന വിപണിയിൽ പ്രധാന സ്ഥാനം നേടിയെടുക്കുക എന്നതാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
മഹീന്ദ്രയുടെ പുതിയ ലോഗോയുമായാണ് സ്കോർപ്പിയോ ക്ലാസിക്കും ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം പുറത്തിറങ്ങിയിരുന്നു. ക്ലാസിക് മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. എസ് എന്ന ബേസിക് വേരിയന്റിന് 11.99 ലക്ഷം രൂപയാണ് വില. എസ് 11 വേരിയന്റിന് 15.49 ലക്ഷം രൂപ (എക്സ് ഷോറൂം) വിലവരും. പുതിയ ടർബോ ഡീസൽ എഞ്ചിൻ, ഓട്ടോമാറ്റിക് ഗിയർബോക്സ്, തുടങ്ങിയവയാണ് പ്രത്യേകതകൾ. ഈ വാഹനത്തിന് ഓൾ വീൽ ഡ്രൈവ് മോഡൽ ഇല്ല