കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കി ഒരു മാസത്തിന് ശേഷം എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ചില കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്‍സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിന് ഒരു അലാറം സംവിധാനം ഒരുക്കുന്നത് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
''എല്ലാ ആളുകള്‍ക്കും സ്വന്തം ജീവന്‍ വിലപ്പെട്ടതാണ്,'' ഗഡ്കരി കൂട്ടിച്ചേർത്തു. ഈ വര്‍ഷം അവസാനത്തോടെ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''2024 അവസാനത്തോടെ റോഡപകടങ്ങളും മരണങ്ങളും പകുതിയായി കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2021-ല്‍ ഇന്ത്യയില്‍ 500,000 ത്തില്‍ കൂടുതല്‍ റോഡപകടങ്ങളിലായി 150,000-ത്തിലധികം ആളുകള്‍ മരണപ്പെട്ടു,'' ഗഡ്കരി പറഞ്ഞു. 2020ല്‍ 3,55,000 റോഡപകടങ്ങളിലായി 1,33,000-ത്തിലധികം ആളുകള്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 3 മില്യണ്‍ കാറുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. 2020-ലെ മരണങ്ങളില്‍ 13% പേരും കാര്‍ യാത്രക്കാരാണ്.
2020ല്‍ വാഹനാപകടങ്ങളില്‍ മരിച്ച 39,000 പേരില്‍ മൂന്നിലൊന്ന് പേരുടെയും ജീവന്‍ രക്ഷപ്പെടുത്തുന്നതില്‍ എയര്‍ബാഗ് സഹായകരമായിരുന്നുവെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്. ഡ്രൈവര്‍ക്കും മുന്നിലിരിക്കുന്ന യാത്രക്കാരനും ഇതിനകം എയര്‍ബാഗ് നിര്‍ബന്ധമാണ്. നാല് എയര്‍ബാഗുകള്‍ കൂടി ഘടിപ്പിക്കാന്‍ 75 ഡോളറില്‍ കൂടുതല്‍ ചെലവ് വരില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, ഓട്ടോ മാര്‍ക്കറ്റിനെക്കുറിച്ച് പഠനം നടത്തുന്ന ജാട്ടോ ഡൈനമിക്‌സിന്റെ കണക്ക് പ്രകാരം നാല് എയര്‍ബാഗുകള്‍ കൂടി ഘടിപ്പിക്കാന്‍ 231 ഡോളര്‍ ചെലവ് വരും.
'കാര്‍ നിര്‍മ്മാതാക്കള്‍ ഗുണനിലവാരത്തിലാണ് ശ്രദ്ധ നല്‍കേണ്ടത്, ചെലവ് നോക്കേണ്ടതില്ല, '' ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മറ്റ് പല വിപണികളിലേക്കും കയറ്റുമതി ചെയ്യുന്ന കാറുകളില്‍ ഇതിനകം ആറ് എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, രാജ്യത്തും എളുപ്പത്തില്‍ അത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഗഡ്കരി പറഞ്ഞു.
ഹൈവേകളിലെ അമിതവേഗത എങ്ങനെ നിയന്ത്രിക്കാമെന്ന് മറ്റ് സംസ്ഥാന മന്ത്രിമാരുമായി കൂടിയാലോചിക്കുമെന്നും ഗഡ്കരി പറഞ്ഞു. കര്‍ശനമായ നിയമങ്ങള്‍ മാത്രം ഇതിന് സഹായിക്കില്ലെന്നും അവ നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകളുടെ മനോഭാവം മാറിയില്ലെങ്കില്‍, നിയമം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.